ഭക്ഷ്യവിഷബാധ: എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം

സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം

ഭക്ഷ്യവിഷബാധ: എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം
ഭക്ഷ്യവിഷബാധ: എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം

കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യവിഷബാധയേറ്റ എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ. ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ഭക്ഷ്യവിഷബാധയേറ്റ് ഇരുപതോളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ട് കുട്ടികളുടെ നില ​ഗുരുതരമാണ്. രണ്ടുപേരുടെ നില ഗുരുതരം. വിദ്യാർത്ഥികളെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top