കോവയ്ക്ക വീടുകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ്. പ്രായഭേദമന്യേ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് കോവയ്ക്ക. കുക്കൂർ ബിറ്റ്‌സ് എന്ന കുലത്തിൽ പെടുന്ന കോവയ്ക്കയുടെ ശാസ്ത്രീയനാമം കൊക്ക ഗ്രാൻഡിസ് എന്നാണ്. ഇംഗ്ലീഷിൽ Ivy gourd എന്നും സംസ്‌കൃതത്തിൽ മധുശമതി എന്നും ഇത് അറിയപ്പെടുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോര്‍, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്‌ക്ക സഹായിക്കുന്നു. ശരീരത്തിലെ മാലിന്യത്തെ ഇല്ലാതാക്കി ശരീരം സുരക്ഷിതമായി സംരക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട്.
ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്നതിനാൽ വീട്ടമ്മമാരുടെയും കർഷകരുടെയും ഇഷ്ട സസ്യമാണ് ഇത്. പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരിയാണ് കോവയ്‌ക്ക. പ്രമേഹരോഗികള്‍ ദിവസവും കോവയ്‌ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കോവയ്‌ക്ക ഉണക്കിപ്പൊടിച്ച് പത്ത് ഗ്രാം വീതം ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.
Also Read: ആ കുഞ്ഞൻ മത്തിക്ക് ഇത്രയും ഗുണങ്ങളോ…
ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കിഡ്‌നി സ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് കുളിർമ നൽകുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ഏറ്റവും എടുത്ത് പറയേണ്ട ഒന്ന് പ്രമേഹ രോഗികൾക്ക് ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം എന്നതാണ്.
Also Read: അറിയാം പർപ്പിൾ കാബേജിന്റെ ആരോഗ്യഗുണങ്ങൾ
കോവയ്ക്ക വച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. തോരൻ, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാർ, പച്ചടി എന്നിവ അതിൽ ചിലത് മാത്രം. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന ഫലമാണ് കോവയ്ക്ക. കുട്ടികൾ കൂടുതലും പച്ചയായി കഴിക്കാൻ താൽപര്യം കാണിക്കുന്നതായും കാണാം. കോവയ്‌ക്കയുടെ ഇലയ്‌ക്കും ഔഷധ ഗുണമുണ്ട്. കോവയ്‌ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടു വെള്ളത്തില്‍ കലക്കി ദിവസവും കഴിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. കോവയില വയറിളക്കത്തിനും ഔഷധമായി ഉപയോഗിക്കാം. ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതും ശരീരത്തിന് ഉപകാരപ്രദമായതുമായ കോവയ്‌ക്ക പച്ചയായും കഴിക്കാവുന്നതാണ്