ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെ ടീമിലെത്തിക്കേണ്ടതില്ലായിരുന്നുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ബൗളറായ ആഷിഷ് നെഹ്‌റ. താരങ്ങള്‍ക്ക് വിശ്രമം നല്‍കിക്കൊണ്ട് യുവ താരങ്ങള്‍ക്ക് അവസരം നല്‍കാമായിരുന്നുവെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു.
ടി-20 ലോകകപ്പിന് ശേഷം സീനിയര്‍ താരങ്ങളായ കോഹ്ലി, രോഹിത് ബുംറ എന്നിവര്‍ക്കെല്ലാം ഈ പരമ്പരയില്‍ റെസ്റ്റ് നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രോഹിത്തിനെയും കോഹ്ലിയേയും ഗംഭീറിന്റെ ആവശ്യപ്രകാരം ടീമിലെത്തിക്കുകയായിരുന്നു.
ഇന്ത്യയുടെ അടുത്ത പരമ്പര രണ്ട്-മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ്. അത് കാരണം, കോഹ്ലി, രോഹിത് പോലെയുള്ള കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ട് ഈ പരമ്പരയില്‍ മറ്റ് താരങ്ങളെ ടീമിലെത്തിക്കാമായിരുന്നു. ഗംഭീര്‍ പുതിയ കോച്ചാണെന്നും മുതിര്‍ന്ന താരങ്ങളുമായി സമയം ചിലവഴിക്കണമെന്നൊക്കെ എനിക്ക് അറിയാം, എന്നാല്‍ ഗംഭീറിന് അറിയാത്ത ആളൊന്നുമല്ലല്ലോ ഇരുവരും,’ നെഹ്‌റ പറഞ്ഞു.
‘ കോഹ്ലിയെയും രോഹിത്തിനെ മനസിലാക്കാന്‍ ഗംഭീര്‍ വിദേശ കോച്ച് ഒന്നുമല്ലല്ലോ, പുതിയ താരങ്ങളെ പരീക്ഷിക്കാനുള്ള അവസരമായിരുന്നു ഗംഭീറിന് അത്. കോഹ്ലിക്കും രോഹിത്തിനും നാട്ടില്‍ വെച്ച് നടക്കുന്ന പരമ്പരയില്‍ ടീമിലേക്ക് തിരിച്ചെത്താമായിരുന്നു. അവരെ ടീമിലെത്തിച്ചത് മോശം തീരുമാനമാണെന്നല്ല പറയുന്നത് എന്നാല്‍ ഈ സീരീസിലെ സ്റ്റാറ്റര്‍ജി ഇങ്ങനെയാകാമായിരുന്നു,’ നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
കുറച്ചുനാള്‍ കഴിഞ്ഞ് ഇന്ത്യ സ്വന്തം നാട്ടില്‍ വെച്ച് ബംഗ്ലാദേശിനെതിരെയും ന്യൂസിലാന്‍ഡിനെതിരെയും പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.