CMDRF

ഋതുരാജിനും റിങ്കുവിനും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ പ്രയാസം: സുബ്രമണ്യം ബദരീനാഥ്

ഋതുരാജിനും റിങ്കുവിനും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ പ്രയാസം: സുബ്രമണ്യം ബദരീനാഥ്
ഋതുരാജിനും റിങ്കുവിനും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ പ്രയാസം: സുബ്രമണ്യം ബദരീനാഥ്

ഡല്‍ഹി: ഋതുരാജ് ഗെയ്ക്ക്വാദിനും റിങ്കു സിംഗിനും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാന്‍ പ്രയാസമെന്ന് മുന്‍ താരം സുബ്രമണ്യം ബദരീനാഥ്. ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഇരുവരും ഒഴിവാക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു ബദരീനാഥ്. തന്റെ യൂട്യുബ് ചാനല്‍ വഴിയാണ് ഇന്ത്യന്‍ മുന്‍ താരത്തിന്റെ പ്രതികരണം.

റിങ്കു സിംഗിനും റുതുരാജ് ഗെയ്ക്ക്വാദിനും ചിലപ്പോഴെങ്കിലും ഒരു മോശം വ്യക്തിയെന്ന പ്രതിച്ഛായ ഉണ്ടാകണം. അതിന് ചിലപ്പോള്‍ ബോളിവുഡ് നടിമാരുമായി ബന്ധം ഉണ്ടാകണം. ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കണം. മികച്ചൊരു മാധ്യമസഹായിയും കൂടെ ഉണ്ടാകണം. ഇത്തരക്കാര്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ മുന്‍ഗണനയെന്ന് സുബ്രമണ്യം ബദരീനാഥ് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കു സിംഗിന് ഇടം ലഭിച്ചിരുന്നു. എന്നാല്‍ ഋതുരാജിനെ രണ്ട് ടീമുകളില്‍ നിന്നും ഒഴിവാക്കി. മുന്‍ സീരിസുകളില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയിട്ടും ഋതുരാജിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Top