തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ രംഗത്തും പരിശീലന രംഗത്തും മാറ്റങ്ങൾ കൊണ്ട് വരുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിൻറെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി, കാലാനുസൃതമായ മാറ്റങ്ങൾ സഹകരണ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്ന് വി.എൻ വാസവൻപറഞ്ഞു.
കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിൽ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളിൽ നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിൽ സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണ്. 3.50 കോടി രൂപ ചെലവഴിച്ച് സമയബന്ധിതമായി സഹകരണ യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെ പണി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: ഇന്ത്യയിൽ മരണം വിതയ്ക്കുന്നത് റോഡുകളാണ് : നിതിൻ ഗഡ്കരി
സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ അധ്യക്ഷനായ ചടങ്ങിൽ സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി രജിത് കുമാർ എം.പി സ്വാഗതവും , സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എൻ . കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.