CMDRF

ഇന്ന് മഴ കനക്കും; കടലില്‍ ഉയര്‍ന്ന തിലമാലയ്ക്കും സാധ്യത

ഇന്ന് മഴ കനക്കും; കടലില്‍ ഉയര്‍ന്ന തിലമാലയ്ക്കും സാധ്യത
ഇന്ന് മഴ കനക്കും; കടലില്‍ ഉയര്‍ന്ന തിലമാലയ്ക്കും സാധ്യത

കൊച്ചി: ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. രാവിലെ മുതല്‍ എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ കനത്തു പെയ്യുകയാണ്. ഇന്ന് രാത്രി വരെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി കഴിഞ്ഞു. കടലില്‍ തിരമാലകള്‍ ഉയരുമെന്നാണ്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 45 രാ നും 81 രാ നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.3 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 45 സെന്റീമിറ്ററിനും 81 സെന്റീമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നാണ് നിര്‍ദേശം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. അതേസമയം, കോട്ടയം , എറണാകുളം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കല്‍ പോലുള്ള മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മലയോര പ്രദേശങ്ങളിലേക്കുമുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top