CMDRF

മഴ കനക്കും; സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട്

മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മഴ കനക്കും; സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട്
മഴ കനക്കും; സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തേക്കും. കാലാവസ്ഥാവകുപ്പ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരത്തെ ​ഗ്രീൻ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് പുതിയ ഉത്തരവിൽ യെല്ലോ അലേർട്ടാക്കി മാറ്റിയിട്ടുണ്ട്. ഇന്നലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുകയാണ്. തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ലഭിച്ചു. അതേസമയം ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബം​ഗാളിലും ജാ​​ഗ്രത കർശനമാക്കി.

Top