ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്; യുവന്റസിനെതിരായ കേസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിജയം

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്; യുവന്റസിനെതിരായ കേസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിജയം

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവന്റസിനെതിരായ കേസില്‍ പോര്‍ച്ചു?ഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിജയം. 2020-21 സീസണിലെ കൊവിഡ് മഹാമാരി സമയത്ത് മാറ്റിവെച്ച ശമ്പള തുകയെ ചൊല്ലിയായിരുന്നു തര്‍ക്കം. സൂപ്പര്‍ താരത്തിന് 10.4 മില്യണ്‍ ഡോളര്‍ തുക നല്‍കുവാനാണ് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ആദ്യം 20 മില്യണ്‍ ഡോളര്‍ നല്‍കാനുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ വാദം. എന്നാല്‍ ആര്‍ബിട്രേഷന്‍ പാനല്‍ ഇടപെട്ട് തുക 50 ശതമാനമായി കുറച്ചു. 2018 മുതല്‍ 2021 വരെയാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബില്‍ കളിച്ചത്. ഇക്കാലയളവില്‍ രണ്ട് തവണ സിരി എ ചാമ്പ്യന്മാരാകാനും യുവന്റസിന് കഴിഞ്ഞിരുന്നു.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് വരുമാനം നഷ്ടമായ നിരവധി ഫുട്‌ബോള്‍ ക്ലബുകള്‍ വന്‍സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഒട്ടേറെ താരങ്ങള്‍ ഇക്കാലത്തെ ശമ്പളം, ബോണസ് തുടങ്ങിയവ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ കാര്യത്തില്‍ പണമിടപാട് മാറ്റി വെയ്ക്കുകയായിരുന്നു. എന്നാല്‍ തീരുമാനം വൈകിയതോടെയാണ് പോര്‍ച്ചു?ഗീസ് താരം കോടതിയെ സമീപിച്ചത്.

Top