റിയാദ്: ഇറ്റാലിയൻ സൂപ്പർ കപ്പ് ടൂർണമെൻറ് ഇത്തവണ സൗദി അറേബ്യയിൽ. അഞ്ചാം തവണയാണ് ടൂർണമെൻറ് സൗദിയിൽ നടക്കുന്നത്. ആദ്യമായി 2018ൽ ജിദ്ദയിലായിരുന്നു സൗദി ആതിഥേയത്വം വഹിച്ചത്. തുടർന്ന് ടൂർണമെൻറ് 2019ൽ റിയാദിലേക്ക് മാറ്റി. രണ്ടും മൂന്നും നാല് പതിപ്പുകൾ റിയാദിലാണ് നടന്നത്. 2025 ജനുവരി രണ്ട് മുതൽ ആറ് വരെ റിയാദിൽ മത്സരങ്ങൾ നടക്കുക.
ഇറ്റാലിയൻ സൂപ്പർ കപ്പിൽ ഏറ്റവും കൂടുതൽ സൂപ്പർ കപ്പ് നേടിയത് യുവാന്റസാണ്. ഒമ്പത് തവണ വിജയം വരിച്ചിട്ടുണ്ട്. എട്ട് കിരീടങ്ങളുമായി ഇന്റർ മിലാനാണ് തൊട്ടുപിന്നാലെ. ഏഴ് കിരീടങ്ങളുമായി എ.സി മിലാൻ മൂന്നാം സ്ഥാനത്തും അഞ്ച് കിരീടങ്ങളുമായി ലാസിയോയും രണ്ട് കിരീടങ്ങളുമായി റോമയും നാപ്പോളിയുമുണ്ട്.
Also Read: പ്രവാസികളുടെ വർക്ക് പെർമിറ്റ് രണ്ടുവർഷമായി കുറയ്ക്കണമെന്ന് നിർദേശം
അഞ്ചാം തവണയും മറ്റ് ടൂർണമെന്റുകളെപ്പോലെയാണ് ഇറ്റാലിയൻ സൂപ്പർ കപ്പിന് സൗദി ആതിഥേയത്വം വഹിക്കുന്നത്. പ്രധാന ദേശീയ, അന്തർദേശീയ ഇവന്റുകൾക്ക് ആതിഥ്യം വഹിക്കുന്നതിലും ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലും കായിക മേഖല നേടിയ വിജയങ്ങളുടെ ഒരു തുടർച്ചയാണിത്.