സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എഡി സിനിമയുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട് സംഭവിച്ച അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കല്‍ക്കി കാണാന്‍ കാത്തിരുന്ന് ബുക്ക് ചെയ്തവര്‍ക്ക് കല്‍ക്കി തന്നെ കാണാം, പക്ഷെ പ്രഭാസ് ചിത്രമല്ലെന്ന് മാത്രം. തെലുങ്ക് താരം രാജശേഖര്‍ നായകനായെത്തിയ ‘കല്‍ക്കി’യാണ് പ്രേക്ഷകരില്‍ പലരും അബദ്ധത്തില്‍ ബുക്ക് ചെയ്തത്. 2019-ല്‍ പുറത്തിറങ്ങിയ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. സിനിമയ്ക്ക് ആകെയുണ്ടായിരുന്ന ആറ് ഷോകളും ഒരു പേരിന്റെ തെറ്റിദ്ധാരണയിലാണ് നിമിഷ നേരം കൊണ്ട് ഹൗസ്ഫുള്‍ ആയത്. പലരും ബുക്ക് ചെയ്തതിന് ശേഷം വീണ്ടും ചെക്ക് ചെയ്തപ്പോഴാണ് പറ്റിയ അബദ്ധം മനസിലാക്കിയത്.
ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ 2019-ലെ കല്‍ക്കി താരം രാജശേഖര്‍ തന്നെ രംഗത്തെത്തി. തനിക്ക് ഈ ഹൗസ്ഫുള്ളുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു തമാശ രൂപേണ നടന്‍ പ്രതികരിച്ചത്. മത്രമല്ല പ്രഭാസിന്റെ കല്‍ക്കി 2898 എ ഡിയ്ക്ക് അദ്ദേഹം ആശംസകളും നേര്‍ന്നിട്ടുണ്ട്.
നിര്‍മ്മാതാക്കളുടെ മറ്റൊരു ബിസിനസ് തന്ത്രം തന്നെയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണം. പ്രഭാസ് ചിത്രത്തിന്റെ എഫ്ഡിഎഫ്എസിനായി കാത്തിരുന്ന തങ്ങള്‍ ഇനി എന്തു ചെയ്യുമെന്നാണ് ചോദിക്കുന്നത്. അതേസമയം ജൂണ്‍ 27ന് റിലീസിനെത്തുന്ന ‘കല്‍ക്കി 2898 എ ഡി’യുടെ പ്രീ ബുക്കിങ്ങ് വലിയ തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്.
Naaku assalu sammandham ledhu 😅🤣
— Dr.Rajasekhar (@ActorRajasekhar) June 23, 2024
Jokes apart…
Wishing dear #Prabhas @nagashwin7, Maa #AshwiniDutt garu @VyjayanthiFilms, The stellar cast and crew all the very very best!
May you create history and take the film industry a step ahead #kalki2898ad https://t.co/P00OyIZFVE