CMDRF

‘ബോൺലെസ്സ്’ ചിക്കനിൽ എല്ലുണ്ടെങ്കിലും കുഴപ്പമില്ല; യു.എസ് കോടതി

‘ബോൺലെസ്സ്’ ചിക്കനിൽ എല്ലുണ്ടെങ്കിലും കുഴപ്പമില്ല; യു.എസ് കോടതി
‘ബോൺലെസ്സ്’ ചിക്കനിൽ എല്ലുണ്ടെങ്കിലും കുഴപ്പമില്ല; യു.എസ് കോടതി

വാഷിങ്ടൺ: ‘ബോൺലെസ്സ്’ ചിക്കനിൽ എല്ലുണ്ടെങ്കിലും കുഴപ്പമില്ലെന്ന് വിധിച്ചിരിക്കുകയാണ് യു എസിലെ ഓഹിയോ കോടതി. എട്ടുവർഷം മുമ്പുള്ള കേസിലാണ് ഓഹിയോയിലെ കോടതി വിധി വന്നത്. മൈക്കൽ ബെർക്ഹെയ്മർ എന്നയാളുടെ പരാതിയിലാണ് വിധി വന്നിരിക്കുന്നത്.
ഒഹിയോയിലെ ഹാമിൽട്ടണിലെ റസ്റ്റോറന്റിൽ നിന്നും 2016ൽ ബോൺലെസ്സ് ചിക്കൻ വാങ്ങി. എല്ലില്ലാത്തതുകൊണ്ട് വാങ്ങിയ ചിക്കനിൽ നിന്ന് കഴിച്ച് തുടങ്ങിയപ്പോൾ ഒരു ചെറിയ എല്ല് ലഭിക്കുകയും അത് ഇയാളുടെ തൊണ്ടയിൽ കുടുങ്ങുകയും ചെയ്തു.

മൂന്ന് ദിവസത്തിന് ശേഷം ഇയാൾക്ക് തൊണ്ടയിൽ അണു​ബാധയുണ്ടായുണ്ടാവുകയും ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു. തുടർന്ന് ഇയാൾ റെസ്റ്ററന്‍റിനെതിരെ കേസ് കൊടുക്കുകയായിരുന്നു. എന്നാൽ കീഴ്കോടതികൾ മൈക്കലിന്‍റെ പരാതി തള്ളുകയാണ് ചെയ്തത്. ഒടുവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. ഏഴംഗ ബെഞ്ചിൽ മൂന്ന് ജഡ്ജിമാരും വിധിച്ചത് ബോൺലെസ്സ് ചിക്കനിൽ എല്ലുണ്ടാകാമെന്നാണ്.

ബോൺലെസ്സ് ചിക്കൻ എന്നത് ഒരു പാചക രീതിയാണ്, അതിൽ ഒരുറപ്പും ഉണ്ടാകില്ലെന്ന് ജഡ്ജിമാരിൽ ഒരാൾ പറഞ്ഞു. അതേസമയം, മൂന്ന് ജഡ്ജിമാർ വിയോജനം രേഖപ്പെടുത്തി. ബോൺലെസ്സ് ചിക്കൻ എന്ന് കേൾക്കുമ്പോൾ ഏത് സാധാരണക്കാരും ധരിക്കുക എല്ലില്ലാത്ത ചിക്കനാണെന്നാണ്. കുഞ്ഞുങ്ങൾക്ക് ബോൺലെസ്സ് ചിക്കൻ നൽകുന്ന മാതാപിതാക്കൾ ചിക്കനിൽ എല്ലുണ്ടാവില്ലെന്ന ധാരണയിലാണ് നൽകുന്നതെന്നും ഇവർ ആരോപിച്ചു.

Top