പട്ടിണിയിൽ വലഞ്ഞ് സൗത്താഫ്രിക്കന്‍ രാജ്യങ്ങൾ: സഹായമെത്തിച്ച് ഇന്ത്യ

സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1000 മെട്രിക് ടണ്‍ അരി, ചോളം എന്നിങ്ങനെ ആവശ്യാനുസരണം അയച്ചിട്ടുണ്ടെന്ന് ജയ്‌സ്വാള്‍ ട്വിറ്റര്‍ പോസ്റ്റില്‍ രേഖപ്പെടുത്തി

പട്ടിണിയിൽ വലഞ്ഞ് സൗത്താഫ്രിക്കന്‍ രാജ്യങ്ങൾ: സഹായമെത്തിച്ച് ഇന്ത്യ
പട്ടിണിയിൽ വലഞ്ഞ് സൗത്താഫ്രിക്കന്‍ രാജ്യങ്ങൾ: സഹായമെത്തിച്ച് ഇന്ത്യ

ഭക്ഷ്യക്ഷാമം രൂക്ഷമായ സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് സഹായമെത്തിച്ച് ഇന്ത്യ. സിംബാബ്‌വെ, സാംബിയ, മലാവി എന്നിവിടങ്ങളിലേക്ക് ഇന്ത്യ ഭക്ഷ്യവിഭവങ്ങള്‍ അയച്ചതായാണ് വിവരം. ഇന്ത്യ നൽകിയ സഹായങ്ങളെക്കുറിച്ചുള്ള വിവരം വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് പുറത്തുവിട്ടത്.

സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1000 മെട്രിക് ടണ്‍ അരി, ചോളം എന്നിങ്ങനെ ആവശ്യാനുസരണം അയച്ചിട്ടുണ്ടെന്ന് ജയ്‌സ്വാള്‍ ട്വിറ്റര്‍ പോസ്റ്റില്‍ രേഖപ്പെടുത്തി. കടുത്ത വേനൽ മൂലം ഭക്ഷ്യക്ഷാമം നേരിടുന്ന സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലെ ഭക്ഷ്യ ഉത്പാദനവും ഏറെക്കുറെ നിലച്ചിരുന്നു.

Also Read: ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി ആന; അനുമതി നൽകി നമീബിയൻ സർക്കാർ

വരണ്ട കാലാവസ്ഥ വിളകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനോടൊപ്പം എല്‍ നിനോ പ്രതിഭാസം മൂലം മലാവിയ കടുത്ത വരള്‍ച്ച അനുഭവിക്കുന്നുണ്ടെന്നും ഇതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം ഉണ്ടാവുമെന്നും പോസ്റ്റില്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

മലാവിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും 1000 മെട്രിക് അരി മലാവിയിലേക്ക് പുറപ്പെടുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു. പസഫിക് സമുദ്രത്തിലുണ്ടാവുന്ന പാറ്റേണുകള്‍ക്കനുരിച്ചാണ് എല്‍നിനോ, ലാനിനോ പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നത്. ഇത് ലോകമെമ്പാടുനുള്ള കാലാവസ്ഥകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top