‘പുതിയ തലമുറയ്ക്ക് ദീപം കൈമാറാനുള്ള സമയമായി’:ബൈഡൻ

‘പുതിയ തലമുറയ്ക്ക് ദീപം കൈമാറാനുള്ള സമയമായി’:ബൈഡൻ
‘പുതിയ തലമുറയ്ക്ക് ദീപം കൈമാറാനുള്ള സമയമായി’:ബൈഡൻ

വാഷിങ്ടണ്‍: രാജ്യത്തെയും പാര്‍ട്ടിയേയും ഒന്നിപ്പിക്കാനാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്നും യുഎസ് ഓവല്‍ ഓഫിസില്‍ നടത്തിയ ടെലിവിഷന്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ പ്രതിരോധം അപകടത്തിലാകുന്നത് ഏത് പദവിയേക്കാളും പ്രധാനമാണ്. ഒരു പുതിയ തലമുറക്ക് ദീപം കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയായി ഞാന്‍ തീരുമാനിച്ചത്. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗവും- ബൈഡന്‍ പറഞ്ഞു.

ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്കുപകരം സ്ഥാനാര്‍ഥിയാകാന്‍ തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ബൈഡന്‍ വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികള്‍ ഭരിച്ച സമയത്തേക്കാള്‍ ശക്തമായ അവസ്ഥയിലാണ് അമേരിക്കയെന്നും ബൈഡന്‍ വ്യക്തമാക്കി. ജൂലൈ 21നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നെന്ന് അപ്രതീക്ഷിതമായി ബൈഡന്‍ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തില്‍ പിന്നാക്കംപോയതിനെ തുടര്‍ന്നാണ് ബൈഡന്‍ പിന്മാറണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നത്.

ഓവല്‍ ഓഫിസില്‍ ബൈഡന്റെ പ്രസംഗം കേള്‍ക്കാന്‍ കുടുംബവും എത്തിയിരുന്നു. ഭാര്യ ജില്‍, മകള്‍ ആഷ്ലി. മകന്‍ ഹണ്ടര്‍, പേരക്കുട്ടികള്‍ എന്നിവര്‍ ബൈഡനൊപ്പമുണ്ടായിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഞാന്‍ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ജോലി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

Top