CMDRF

ജ.സഞ്ജീവ് ഖന്ന അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം പുറപ്പെടുവിച്ച് രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അറിയിച്ചു.

ജ.സഞ്ജീവ് ഖന്ന അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം പുറപ്പെടുവിച്ച് രാഷ്ട്രപതി
ജ.സഞ്ജീവ് ഖന്ന അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം പുറപ്പെടുവിച്ച് രാഷ്ട്രപതി

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അറിയിച്ചു. നവംബര്‍ 10ന് നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിരമിക്കും. ഇതിന് ശേഷമായിരിക്കും സഞ്ജീവ് ഖന്ന നവംബര്‍ 11ന് ചീഫ് ജസ്റ്റിസായി ചുമതല ഏല്‍ക്കുക. സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായിരിക്കും ജസ്റ്റിസ് സഞ്ജീവ് ഖന്ന. നിലവിലെ ചീഫ് ജസിറ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് ഖന്നയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു.

Also Read: ഷിരൂരിൽ അർജുനായുള്ള തിരച്ചിലിന് നേതൃത്വം നൽകിയ എം.എൽ.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 183 ദിവസം മാത്രമാണ് കാലാവധിയുണ്ടാകുക. 2025 മേയ് 13ന് അദ്ദേഹവും സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കും. 2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം ഒരു വര്‍ഷത്തിനുശേഷം സ്ഥിരം ജഡ്ജിയായി. തുടര്‍ന്ന് 2019 ജനുവരി 18 ന് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ഹന്‍സ് രാജ് ഖന്നയുടെ അനന്തരവനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന അംഗമായിരുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത സംഭാവനകള്‍ നല്‍കാന്‍ അനുമതി നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും അദ്ദേഹം ഭാഗമായി.

Top