CMDRF

‘ജ​ബ​ൽ അ​ഖ്​​ദ​ർ സ​മ്മ​ർ’ ജൂലൈ 18 മുതൽ സെപ്റ്റംബർ 14 വരെ

‘ജ​ബ​ൽ അ​ഖ്​​ദ​ർ സ​മ്മ​ർ’ ജൂലൈ  18 മുതൽ സെപ്റ്റംബർ 14 വരെ
‘ജ​ബ​ൽ അ​ഖ്​​ദ​ർ സ​മ്മ​ർ’ ജൂലൈ  18 മുതൽ സെപ്റ്റംബർ 14 വരെ

മ​സ്ക​ത്ത്​: മസ്കത്തിലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ജ​ബ​ൽ അ​ഖ്​​ദ​റി​ലേ​ക്ക്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ‘ജ​ബ​ൽ അ​ഖ്​​ദ​ർ സ​മ്മ​ർ’ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. ജൂ​ലൈ 18 മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക. പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ദാ​ഖി​ലി​യ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഹി​ലാ​ൽ ബി​ൻ സ​ഈ​ദ്​ ബി​ൻ ഹം​ദാ​ൻ അ​ൽ ഹ​ജ്‌​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ചേ​ർ​ന്നു.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​ര​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്‌​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ്രാ​ദേ​ശി​ക ടൂ​റി​സ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും വി​ലാ​യ​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​യ ടൂ​റി​സം, പൈ​തൃ​കം, പ്ര​കൃ​തി ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, കാ​യി​ക, വി​നോ​ദ, പൈ​തൃ​ക, ജ​ന​പ്രി​യ പ​രി​പാ​ടി​ക​ൾ ഇ​തി​ൻറെ ഭാ​ഗ​മാ​യി ഒ​രു​ക്കും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ച​രി​ത്ര സ്ഥ​ല​ങ്ങ​ൾ, സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കും എ​സ്.​എം.​ഇ​ക​ൾ​ക്കും ജ​ബ​ൽ അ​ൽ അ​ഖ്ദ​ർ സ​മ്മ​റി​ൽ പ​ങ്കെ​ടു​ക്കാ​നും, ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും താ​ൽ​ക്കാ​ലി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ന്ന​തി​നു​മാ​യി എ​ക്സി​ബി​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്താ​നും ഗ​വ​ർ​ണ​ർ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. ജ​ബ​ൽ അ​ഖ്​​ദ​ർ സ​മ്മ​ർ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Top