ചക്കപ്പഴം

ചക്കപ്പഴം
ചക്കപ്പഴം

മ്മുടെ സ്വന്തം ചക്കപ്പഴം! ഈ പഴം അത്ര ജനപ്രിയമായിരിക്കില്ല, പക്ഷേ പോഷകാഹാരവും കൃത്യമായ ഭക്ഷണക്രമവും ശ്രദ്ധിക്കുന്നവര്‍ ഈ പഴം ഒരു മാന്ത്രിക വിഭവം.പോലെയാണ് കാണുന്നത്. മധുരമുള്ള സ്വാദിഷ്ടമായ ഈ പഴത്തിന് പലതരം ആരോഗ്യഗുണങ്ങളും ഉണ്ട്, മാത്രമല്ല നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളാല്‍ സമ്പുഷ്ടവുമാണ് ഇത്. പോഷണമേകുന്ന ഈ പഴം പലതരത്തില്‍ നമുക്ക് കഴിക്കാം, മാത്രമല്ല ഇത് പലതരം വിഭവങ്ങളാക്കി പാകം ചെയ്യുകയും ആവാം. ഈ അത്ഭുതകരമായ ദക്ഷിണേന്ത്യന്‍ പഴം വളരെ വലുപ്പമുള്ളതും മാംസം പോലുള്ള ഘടനയുള്ളതുമാണ്. പല വിഭവങ്ങളിലും ഇറച്ചിക്ക് പകരം വയ്ക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഈ പഴത്തില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ സമ്പുഷ്ടമായ അളവിലും കലോറി കുറഞ്ഞ അളവിലും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ പഴത്തോട് നിങ്ങള്‍ക്ക് അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്, അതിനാല്‍ നിങ്ങള്‍ ഇത് വലിയ അളവില്‍ കഴിക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധാലുവായിരിക്കുക.

ചക്ക പഴം നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, അതില്‍ ഉയര്‍ന്ന പോഷകഘടകങ്ങളുണ്ടെന്നും ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണെന്നും നിങ്ങള്‍ അറിയേണ്ടതുണ്ട്, അതിനര്‍ത്ഥം ഇവ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് എന്നാണ്. ചക്ക പഴത്തില്‍ ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ ധാതുവാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതിലൂടെ ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഈ പഴത്തില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ നിങ്ങളെ സഹായിക്കും. കുറഞ്ഞ കലോറിയും കാര്‍ബോഹൈഡ്രേറ്റും ഉള്ളതിനാല്‍ ശരീരഭാരമോ കൊഴുപ്പോ വര്‍ദ്ധിപ്പിക്കാതെ തന്നെ ഇത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കും. കൂടാതെ നാരുകള്‍ നിങ്ങളുടെ വയര്‍ നന്നായി നിറയ്ക്കുകയും ചെയ്യും. ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ വഴി വയ്ക്കുകയും ചെയ്യും. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് ഏറെ പ്രയോജനകരമാണ്. ചക്ക പഴത്തില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോഗങ്ങള്‍, അണുബാധകള്‍, വൈറസുകള്‍ എന്നിവയ്‌ക്കെതിരെ പോരാടാനും ശരീരത്തെ പ്രാപ്തമാക്കുന്നു.

വിറ്റാമിന്‍ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാല്‍ ചക്ക കഴിക്കുന്നത് നമ്മുടെ നേത്രാരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന് നമ്മുടെ കാഴ്ച മെച്ചപ്പെടുത്താനും കാഴ്ച കുറയുന്നത് തടയിടുവാനും കണ്ണിന്റെ പ്രശ്‌നങ്ങള്‍ അകറ്റുവാനും ഉള്ള കഴിവുമുണ്ട്. നമ്മുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യം വേദ്ധിപ്പിക്കുവാന്‍ ഏറ്റവും ഉത്തമം ആണ് ചക്ക പഴം. ഇത് മലബന്ധം അല്ലെങ്കില്‍ വയര്‍ വീര്‍ക്കുന്നത് പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുകയും നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും വയറ്റിലെ അള്‍സര്‍ തടയാന്‍ സഹായിക്കുകയും ചെയ്യും. എല്ലുകള്‍ക്കും പേശികള്‍ക്കും ആവശ്യമായ മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണിത്. ഭക്ഷണത്തില്‍ ചക്ക പഴം ചേര്‍ക്കുന്നത് നിങ്ങളുടെ എല്ലുകളും പേശികളും ശക്തിപ്പെടുത്താനും ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാനും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ ചക്ക പഴം സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയാന്‍ ഇത് സഹായിക്കുന്നു.

കൂടാതെ, അതില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യും. ധാരാളം വിറ്റാമിനുകളും ഫൈബറും അടങ്ങിയതാണ് ചക്ക. പല ജീവിതശൈലി രോഗങ്ങളെയും തടയാന്‍ ചക്കയിലെ പോഷക ഗുണങ്ങള്‍ക്ക് കഴിയും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ചക്കക്ക് വാര്‍ധ്യക്യത്തെ തടഞ്ഞു നിര്‍ത്താനും കഴിയും. മാത്രമല്ല, കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും ചക്ക ഏറെ മുന്നിലാണ്. വന്‍കുടല്‍ ക്യാന്‍സറിന് കാരണമാകുന്ന ചില ഘടകങ്ങളെ തുരത്താനും ചക്ക സഹായിക്കും. ചക്കയുടെ അനന്തമായ ആരോഗ്യ ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ എല്ലാവരും ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. ചക്ക പ്രമേഹം നിയന്ത്രിക്കും. എന്നാല്‍ പഴുത്ത ചക്കയല്ല, പച്ചച്ചക്കയാണ് ഇതിന് സഹായിക്കുന്നത് എന്ന് മാത്രം. പഴുത്ത ചക്കയില്‍ പഞ്ചസാരയുടെ അളവ് അധികമാണ്. പച്ചച്ചക്ക വേവിച്ചോ, കറി വെച്ചോ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ആരോഗ്യകരമായ ഭക്ഷണമാണ്.

Top