ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിര്‍മിച്ച് ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത് സൈജു കുറുപ്പ് പ്രധാന കഥാപാത്രമായെത്തുന്ന സോണി ലിവിന്റെ മലയാളത്തിലെ ആദ്യ ഒറിജിനല്‍ വെബ് സീരീസായ ജയ് മഹേന്ദ്രന്‍ ഒക്ടോബര്‍ 11 മുതല്‍ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. അധികാരവും അമിതമായ ആഗ്രഹങ്ങളും അതിനെ തുടര്‍ന്ന് ഭരണകൂടത്തിനുള്ളില്‍ നടക്കുന്ന പ്രതിസന്ധികളും ഹാസ്യരൂപത്തിലാണ് ഈ സീരീസിലൂടെ അവതരിപ്പിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കെ അധികാരവും സ്വാധീനവും ഉപയോഗിച്ച് സകലതും നിയന്ത്രിച്ചിരുന്ന മഹേന്ദ്രനെതിരെ വളരെ നാടകീയമായി അതേ വ്യവസ്ഥകള്‍ തന്നെ തിരിയുന്നു. തുടര്‍ന്ന് തന്റെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, ഈ ദുരിതാവസ്ഥ മറികടക്കുവാനും തിരിച്ചുവരവിനായും ഒരു പദ്ധതി അയാള്‍ ഉണ്ടാക്കുന്നു!
Also Read:രജനികാന്ത് ചിത്രം വേട്ടൈയന്റെ പുതിയ അപ്‌ഡേറ്റ് ഇതാ
ജയ് മഹേന്ദ്രന്‍ എന്ന കഥാപാത്രം വളരെ രസകരമായി അവതരിപ്പിക്കാനായി സാധിച്ചു എന്ന് സൈജു കുറുപ്പ് പറഞ്ഞു. സുഹാസിനി മണിരത്‌നത്തിനോടൊപ്പം ഒരുപാട് രംഗങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാനും അതിലൂടെ ഞങ്ങള്‍ രണ്ട് പേര്‍ക്കും കാമറയ്ക്ക് അകത്തും പുറത്തും മികച്ച ബന്ധം സ്ഥാപിക്കാനായി കഴിയുകയും ചെയ്തു. സംവിധായകന്‍ ശ്രീകാന്ത് മോഹന്‍ സെറ്റില്‍ സൃഷ്ടിച്ച ലളിതമായ സാന്നിധ്യം, അഭിനയത്തിനുള്ള സൃഷ്ടിപരമായ ചിന്തകള്‍ ചെയ്തുനോക്കാനുള്ള അവസരങ്ങളും ലഭിച്ചു. അഭിനേതാക്കള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും, ഷൂട്ടിംഗ് ഇടവേളകളിലെ രസകരാമായ ബന്ധവും സ്‌ക്രീനില്‍ പ്രതിഫലിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് കൂടെ സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു.
ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത ഈ സീരീസ്, ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. രചയിതാവായ രാഹുല്‍ റിജി നായര്‍ തന്നെയാണ് ഈ സീരീസിന്റെ ഷോ റണ്ണറും. ജയ് മഹേന്ദ്രന്‍’ അധികാര വ്യവസ്ഥകളുടെ മാനസികവും സാമൂഹികവുമായ സ്വഭാവത്തെ ഹ്രസ്വമായ സംഭാഷണ രീതികളിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സുഹാസിനി മണിരത്‌നം, മിയ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ ശിവ രഞ്ജിത്ത് ശേഖര്‍ എന്നിവര്‍ക്കൊപ്പം രാഹുല്‍ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.