ജയിലിൽ കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

2024ലെ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് റിലീജ്യസ് ഫ്രീഡം ജേർണലിസം പുരസ്കാരം ലഭിച്ചത് ഇർഫാൻ മെഹ്‌റാജിന്

ജയിലിൽ കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം
ജയിലിൽ കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

ശ്രീനഗർ: ജയിലിൽ കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകൻ ഇർഫാൻ മെഹ്‌റാജിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം. 2024ലെ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് റിലീജ്യസ് ഫ്രീഡം ജേർണലിസം പുരസ്കാരത്തിനാണ് ഇർഫാൻ മെഹ്‌റാജിനെ തെരഞ്ഞെടുത്തിരിക്കുന്നത്. കശ്മീരിലെ ഹെറോയിൻ വ്യാപനത്തെക്കുറിച്ചുള്ള വാർത്തക്ക് മികച്ച വിഡിയോ സ്റ്റോറി വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.

Also Read:കള്ളപ്പണ കേസില്‍ ജാമ്യം കിട്ടാന്‍ ചില വ്യവസ്ഥകള്‍ പാലിക്കണം: സുപ്രീംകോടതി

ഡി.ഡബ്ല്യുവിലെ ആകാൻക്ഷ സക്‌സേന, ഖാലിദ് ഖാൻ എന്നിവരും ഈ പുരസ്കാരം പങ്കിട്ടു. ഇത്തവണ നാലു കാറ്റഗറികളിലേക്കായി 210 എൻട്രികളാണ് ലഭിച്ചിരുന്നത്.വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിലിൻറെ നൽകുന്ന പുരസ്കാരങ്ങൾ ചിക്കാഗോയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.2023 മാർച്ച് 20ന് എൻ.ഐ.എ മെഹ്റാജിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യദ്രോഹം, ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കുന്നത്.

Top