കോഴിക്കോട്: കേരളത്തിലെ ജയിലുകളിൽ തടവുകാർ നിറയുന്നു. മിക്ക ജയിലുകളും ഹൗസ് ഫുളാണ്. സംസ്ഥാനത്തെ പലയിടങ്ങളിലെ 55 ജയിലുകളിൽ കഴിയുന്നത് പതിനായിരത്തിലേറെ പേരാണ്. പല ജയിലുകളിലും 30 ശതമാനം വരെ ആളുകൾ കൂടുതലാണ്. ജില്ല ജയിലുകളിലാണ് ഉൾക്കൊള്ളാനാവുന്നതിലധികം പേരെ താമസിപ്പിച്ചിരിക്കുന്നത്.
അതേസമയം പല ജയിലുകളിലും തടവുകാർക്ക് അനുസരിച്ച് ഉദ്യോഗസ്ഥരും ഇല്ല. ആറ് തടവുകാർക്ക് ഒരുദ്യോഗസ്ഥൻ എന്നതാണ് കണക്ക്. അസി. പ്രിസൺ ഓഫിസർമാരുടെ കുറവാണ് ജയിലുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത്. പി.എസ്.സി വഴി നിയമനം ലഭിച്ചവർ ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് ഒമ്പതുമാസത്തെ പരിശീലനത്തിന് ട്രെയ്നിങ് സെന്ററുകളിലേക്ക് പോവുകയും ചെയ്യുന്നു. നിലവിൽ ജയിൽ ഓഫീസറുടെ തസ്തികകളിൽ പലതും ഒഴിഞ്ഞു കിടക്കുകയാണ്.