കൂറുമാറിയ കോൺഗ്രസ് കൗൺസിലർമാർക്കായി ഗോമൂത്ര ശുദ്ധി കലശം നടത്തി ബിജെപി

തെറ്റ് ചെയ്തവരെ സനാതനികൾ ആക്കി മാറ്റാൻ സഹായിക്കുന്ന ചടങ്ങാണിതെന്ന് മഹന്ത് ആചാര്യ

കൂറുമാറിയ കോൺഗ്രസ് കൗൺസിലർമാർക്കായി ഗോമൂത്ര ശുദ്ധി കലശം നടത്തി ബിജെപി
കൂറുമാറിയ കോൺഗ്രസ് കൗൺസിലർമാർക്കായി ഗോമൂത്ര ശുദ്ധി കലശം നടത്തി ബിജെപി

ജയ്പൂർ: അഴിമതി നടത്തിയ മുൻ കോൺഗ്രസ് കൗൺസിലർമാരെ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് ജയ്പൂർ മുനിസിപ്പൽ കോർപറേഷൻ ഹെറിറ്റേജിൽ ബി.ജെ.പി ശുദ്ധികലശം നടത്തി.ഇതിലൂടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും തെറ്റുകൾ ശുദ്ധീകരിക്കപ്പെടുമെന്നാണ് ബി.ജെ.പിയുടെ വാദം. ​ ഗംഗാനദിയിൽ നിന്നുള്ള വെള്ളവും ഗോമൂത്രവും ഉപയോഗിച്ചാണ് ശുദ്ധികലശം നടത്തിയത്.

തെറ്റ് ചെയ്തവരെ സനാതനികൾ ആക്കി മാറ്റാൻ സഹായിക്കുന്ന ചടങ്ങാണിതെന്ന് ഹത്തോജ് ധാം ക്ഷേത്രത്തിലെ മഹന്ത് ആചാര്യ പറഞ്ഞു. ജയ്പൂർ മുനിസിപ്പൽ കോർപറേഷൻ ഹെറിറ്റേജിലെ മുൻ മേയർ മുനേഷ് ഗുർജാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കൂറുമാറ്റം.

ALSO READ: അജിത് ഡോവൽ ഇന്ന് ഫ്രാൻസ് സന്ദർശിക്കും

സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി നേതാക്കളാണ് കോൺഗ്രസിനെതിരെ ആദ്യം അഴിമതി ആരോപണം ഉന്നയിച്ചത്. ഇ.ഡി. ഐ.ടി. സി.ബി.ഐ ഏജൻസികൾ അവരെ നിരന്തരം വേട്ടയാടുകയും എന്നാൽ ബി.ജെ.പിയിൽ ചേർന്നതോടെ അവരെല്ലാം കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തരാവുകയും ചെയ്തു.

Top