ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം വരും. അതുവരെ പ്രചരിക്കുന്നതെല്ലാം വ്യാജമായ വിവരങ്ങളാണെന്ന് ജയറാം രമേശ് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഒരു ഭയവുമില്ല. സ്മൃതി ഇറാനി അമേഠിയില്‍ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കു. പ്രഖ്യാപനത്തില്‍ കാലതാമസമില്ല. പ്രഖ്യാപനം വൈകുന്നുവെന്നതില്‍ അടിസ്ഥാനമില്ല. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് പ്രഖ്യാപിക്കാനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു. ബിജെപി റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലലോയെന്നും ജയറാം രമേശ് ചോദിച്ചു.