400 സീറ്റ് നേടുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ മോദിയുടെ പ്രചാരണത്തിന് ഫലം വന്നപ്പോള്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ നരേന്ദ്ര മോദിയോട് ഹിമാലയത്തിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. 2016ല്‍ മോദി നടത്തിയ പ്രഭാഷണം ഓര്‍മിപ്പിച്ചാണ് ജയറാം രമേശിന്റെ ട്വീറ്റ്.
‘മുറാദാബാദില്‍ 2016ല്‍ മോദി എന്താണ് പറഞ്ഞത്. ‘എന്നെ അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും. ഞാനൊരു ഫഖീറാണ്. എന്റെ ബാഗ് കൈയിലെടുത്ത് ഞാന്‍ ഹിമാലയത്തിലേക്ക് പോവും. അത്ര തന്നെ’ അദ്ദേഹത്തിന്റെ പ്രസ്താവന നിങ്ങള്‍ മറന്നിട്ടില്ലല്ലോ. ഇതാ ആ സമയം വന്നിരിക്കുന്നു. നിങ്ങളുടെ ബാഗെടുത്ത് ഹിമാലയത്തിലേക്ക് വിട്ടോളൂ’- ജയറാം രമേശ് കുറിച്ചു.
ദേശീയതലത്തില്‍ 300നോട് അടുത്ത സീറ്റുകളില്‍ മാത്രമാണ് എന്‍.ഡി.എ മുന്നേറ്റം സംഭവിച്ചത്. ഇന്‍ഡ്യാ സഖ്യം 231 സീറ്റുകളുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.