CMDRF

ജിയോ സിനിമ സ്വന്തമാക്കുന്ന ആദ്യ മലയാളചിത്രമായി ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’

തിയേറ്ററില്‍ വലിയ സ്വീകാര്യത ലഭിക്കാതെ പോയ ചിത്രത്തിന് ഒടിടിയില്‍ വന്‍വരവേല്‍പ്പാണ്

ജിയോ സിനിമ സ്വന്തമാക്കുന്ന ആദ്യ മലയാളചിത്രമായി ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’
ജിയോ സിനിമ സ്വന്തമാക്കുന്ന ആദ്യ മലയാളചിത്രമായി ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡ് ബാനറിൽ പുറത്തിറങ്ങിയ ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ ഓണച്ചിത്രമായി ഒടിടിയില്‍ റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയില്‍ ഡിജിറ്റല്‍ എക്സ്ക്ലുസീവ് പ്രീമിയര്‍ ആയെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’. തിയേറ്ററില്‍ വലിയ സ്വീകാര്യത ലഭിക്കാതെ പോയ ചിത്രത്തിന് ഒടിടിയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്.ഒടിടിയിലെത്തിയതോടെ ചിത്രം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാണ്.

READ ALSO: പ്രശസ്ത തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു

ഉര്‍വശി–ഇന്ദ്രന്‍സ് കോമ്പോ ആണ് ചിത്രത്തിലുള്ളത്. സെപ്റ്റംബര്‍ 15 തിരുവോണനാളിലാണ് പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ഒടിടി റിലീസ് ആയത് . ഗൗരവമേറിയ ഒരു വിഷയം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മൃണാളിനി ടീച്ചര്‍ എന്ന ഉര്‍വശിയുടെ കഥാപാത്രവും മണിയെന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രവുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പാലക്കാട് കൊല്ലങ്കോടിന്റെ ഹരിതാഭയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കേസും കോടതിവാദങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഉര്‍വശിക്കും ഇന്ദ്രന്‍സിനും പുറമേ സാഗര്‍, ജോണി ആന്റണി, ടി ജി രവി, സനുഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top