CMDRF

വിദ്യാർത്ഥി കലാപത്തിൽ പങ്ക്; ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച് ബംഗ്ലാദേശ്

വിദ്യാർത്ഥി കലാപത്തിൽ പങ്ക്; ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച് ബംഗ്ലാദേശ്
വിദ്യാർത്ഥി കലാപത്തിൽ പങ്ക്; ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച് ബംഗ്ലാദേശ്

ധാക്ക: റാഡിക്കൽ ഗ്രൂപ്പായ ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ഷിബിറിനെയും നിരോധിച്ച് ബംഗ്ലാദേശ്. വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കും അശാന്തികൾക്കും ഇടയിലാണ് തീരുമാനം. സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ നടത്തിയ കലാപത്തിൽ ഉണ്ടായ ജമാഅത്തെ ഇസ്‌ലാമിയ്‌ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണിത്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് 200 ലധികം പേരാണ് അടുത്തിടെ ബംഗ്ലാദേശിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ടത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്ന സംഘടന വിമോചനയുദ്ധസമയത്ത് പാക്കിസ്ഥാൻ സൈന്യത്തിന് പിന്തുണ നൽകിയിരുന്നു.

2008ലെ ഹൈക്കോടതി വിധിക്ക് ശേഷം ജമാഅത്തെ ഇസ്‌ലാമിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. എന്നിട്ടും ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെ പിന്തുണച്ച് രാഷ്‌ട്രീയ സ്വാധീനം ചെലുത്തുന്നത് തുടർന്നു. പാക്കിസ്ഥാൻ അധിനിവേശ സൈന്യത്തിന് ബംഗ്ലാദേശിനെതിരെ പ്രവർത്തിക്കാൻ സഹായ സേന രൂപീകരിക്കുന്നതിൽ ജമാഅത്തെ ഇസ്‌ലാമി പ്രധാന പങ്കുവഹിച്ചതായും കണ്ടെത്തിയിരുന്നു.

Top