മുനമ്പത്ത് ബി.ജെ.പി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണം എന്ന് എം.വി ഗോവിന്ദന്‍

ജമാ അത്തെ ഇസ്‌ലാമി ബിജെപിയുടെ കൗണ്ടര്‍പാര്‍ട്ടാണ്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു

മുനമ്പത്ത് ബി.ജെ.പി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണം എന്ന് എം.വി ഗോവിന്ദന്‍
മുനമ്പത്ത് ബി.ജെ.പി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണം എന്ന് എം.വി ഗോവിന്ദന്‍

പാലക്കാട്: ബി.ജെ.പി മുനമ്പത്ത് ഉണ്ടാക്കാൻ ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും എം.വി ഗോവിന്ദന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ്. സിപിഎമ്മിന്റെ ചരിത്രമെടുത്തുനോക്കിയാൽ ഒരു കുടിയൊഴിപ്പിക്കലിനെയും സി.പി.എം അനുകൂലിച്ചതായി കാണുവാൻ കഴില്ല. ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ഇടപെടല്‍ ഉള്‍പ്പടെയുള്ള സാങ്കേതിക പ്രശ്‌നമുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

Also Read:പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വർഗീയത അഴിച്ചു വിടുന്നു: മുഖ്യമന്ത്രി

ജമാ അത്തെ ഇസ്‌ലാമി ബിജെപിയുടെ കൗണ്ടര്‍പാര്‍ട്ടാണ്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വാട്‌സാപ്പിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ തുടങ്ങിയ വിഷയം ഗൗരവമായി കാണുന്നുവെന്നും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’, ‘മല്ലു മുസ്ലിം ഓഫീസേഴ്സ്’ എന്നീ പേരുകളില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങള്‍ കാരണമായിരുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ സൃഷ്ടിച്ചതാണ് ഗ്രൂപ്പുകളെന്നും തനിക്ക് ഇതുമായി ബന്ധം ഇല്ല എന്നും അദ്ദേഹം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പോലീസ് പരിശോധനയില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി.

Top