CMDRF

ജമ്മു കശ്മീർ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി

ഏഴ് സ്ഥാനാർത്ഥികളുടെ പേരാണ് ആംആദ്മി പാർട്ടി പുറത്തിറക്കിയത്

ജമ്മു കശ്മീർ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി
ജമ്മു കശ്മീർ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി

ജമ്മു: ജമ്മു കശ്മീർ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി. ഏഴ് സ്ഥാനാർത്ഥികളുടെ പേരാണ് ആംആദ്മി പാർട്ടി പുറത്തിറക്കിയത്. പുൽവാമയിൽ നിന്നും ഫയാസ് അഹമദ് സോഫി, രാജ്‌പോറയിൽ നിന്നും മുദ്ദാസിർ ഹസ്സൻ, ദേവ്‌സരിൽ നിന്നും ഷെയ്ഖ് ഫിദ ഹുസ്സൈൻ, ദൂരിൽ നിന്നും മൊഹ്‌സിൻ ഷഫ്കത്, ദോഡയിൽ നിന്നും മെഹ്‌രാജ് ദിൻ മാലിക്, ദോഡ വെസ്റ്റിൽ നിന്നും യാസിർ ഷാഫി മറ്റോയും ആംആദ്മി പാർട്ടിക്ക് വേണ്ടി മത്സരിക്കും.

മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയ്യതികളിലാണ് ജമ്മുവിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ നാലിന് ഫലപ്രഖ്യാപനവും നടക്കുന്നതായിരിക്കും. ആകെ 90 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന പ്രധാന വാഗ്ദാനമാണ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര സംരംഭങ്ങൾക്കായി വാദിക്കുമെന്നും വ്യാപാരത്തിനും സാമൂഹിക വിനിമയത്തിനുമായി നിയന്ത്രണ രേഖയിൽ പൂർണമായ കണക്ടിവിറ്റി (എൽഒസി) സ്ഥാപിക്കുമെന്നും പിഡിപി വാഗ്ദാനം ചെയ്യുന്നു.

Also read: കെജ്‌രിവാളിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ

നാഷണൽ കോൺഫറൻസ് പാർട്ടി നേരത്തെ തന്നെ 12 ഗ്യാരണ്ടികളടങ്ങിയ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നൽകുമെന്നതുമാണ് നാഷണൽ കോൺഫറൻസിന്റെ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. തൊഴിലിനും പാസ്‌പോർട്ടിനുമായുള്ള പരിശോധനകൾ ലഘൂകരിക്കും, അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കും, റോഡുകളിൽ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഇല്ലാതാക്കും എന്നിവയും പ്രകടനപത്രികയിൽ ഉൾപ്പെടുന്നു.

Top