നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറിയതായാണ് സൂചന.

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല
നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഒമര്‍ അബ്ദുള്ളയുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനമായിരുന്നു ഇത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം ജമ്മു കശ്മീര്‍ മന്ത്രിസഭാ യോഗം പാസ്സാക്കിയിരുന്നു. പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറിയതായാണ് സൂചന.

Also Read: എസ്ബിഐ വീട് ജപ്തി ചെയ്ത വിഷയത്തില്‍ ഇടപെട്ട് മന്ത്രി പി രാജീവ്; ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടി

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഒമര്‍ അബ്ദുല്ല കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കശ്മീരി പരമ്പരാഗത ഷാള്‍ ഗഡ്കരിക്ക് ഒമര്‍ അബ്ദുള്ള സമ്മാനിച്ചു. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഒമര്‍ അബ്ദുല്ല കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കുന്നതു സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

Top