CMDRF

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ സഖ്യം പാളുന്നു: ഗുലാം അഹമ്മദ് മിർ

കോൺഗ്രസ് ആത്മാർത്ഥമായി പ്രവർത്തിച്ചു. സഖ്യത്തിൽ പി ഡി പി ചേരാത്തത് നാഷണൽ കോൺഫറൻസുമായുള്ള തർക്കം മൂലമെന്നും ഗുലാം അഹമ്മദ് മിർ പ്രതികരിച്ചു

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ സഖ്യം പാളുന്നു: ഗുലാം അഹമ്മദ് മിർ
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ സഖ്യം പാളുന്നു: ഗുലാം അഹമ്മദ് മിർ

ഡൽഹി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പില്‍ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം തകരുന്നു. നാഷണൽ കോൺഫറൻസിൻ്റെ വോട്ടുകൾ പൂർണ്ണമായി കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ ഗുലാം അഹമ്മദ് മിർ പ്രതികരിച്ചു. ഇപ്പോഴും ഒരു വിഭാഗം നാഷണൽ കോൺഫറൻസ് പ്രവർത്തകർ വോട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്ന് ഗുലാം അഹമ്മദ് മിർ പറയുന്നു.

നാഷണൽ കോൺഫറൻസ് നേതൃത്വത്തെ ഈ പരാതി അറിയിച്ചു.നിലവിൽ പാർട്ടിയെ അവരുടെ നിരീക്ഷകർ തന്നെ കാര്യം ധരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ആത്മാർത്ഥമായി പ്രവർത്തിച്ചു. സഖ്യത്തിൽ പി ഡി പി ചേരാത്തത് നാഷണൽ കോൺഫറൻസുമായുള്ള തർക്കം മൂലമെന്നും ഗുലാം അഹമ്മദ് മിർ പ്രതികരിച്ചു.

Also Read: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി: പിഎ മുഹമ്മദ് റിയാസ്

10 വർഷത്തിനിടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്

ELECTION- SYMBOLIC IMAGE

നിയമസഭാ തെരഞ്ഞെടുപ്പ് 10 വർഷത്തിനിടെ ആദ്യമായിട്ടാണ് ജമ്മു കശ്മീരിൽ നടക്കുന്നത്. നിലവിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18 നായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. സെപ്റ്റംബർ 25ന് രണ്ടാം ഘട്ടവും ഒക്ടോബർ 1ന് മൂന്നാം ഘട്ടവും നടക്കും.

Also Read: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പില്‍ 24 മണ്ഡലങ്ങള്‍ ജനവിധിയെഴുതും

ഒക്ടോബർ 8നാണ് വോട്ടെണ്ണൽ. അതേസമയം തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജമ്മു കശ്മീർ അതിർത്തിയിൽ സൈന്യം വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്.

Top