ഡല്‍ഹി: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ബന്ധം നിഷേധിച്ച് ഡോ. തലത് മജീദ്. വ്യക്തിയോ പ്രസ്ഥാനമോ ശക്തമായാല്‍ അവരെ ബിജെപി ഏജന്റായി ചിത്രീകരിക്കുകയാണ്. ജമ്മു കശ്മീരില്‍ ബിജെപി അധികാരത്തില്‍ വരില്ല. എന്‍ജിനീയര്‍ റാഷിദിന്റെ പാര്‍ട്ടിയുമായുള്ള സഹകരണത്തെ താനടക്കം ഒരു വിഭാഗം എതിര്‍ത്തിരുന്നു. അവരുടെ സഹകരണം പ്രചാരണ രംഗത്ത് ദൃശ്യമല്ലെന്നും തലത് മജീദ് പറഞ്ഞു. പുല്‍വാമയില്‍ ജമാഅത്തെ ഇസ്ലാമി നിര്‍ത്തിയിരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയാണ് തലത് മജീദ്.