CMDRF

ജമ്മു കാശ്മീർ; നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

കോൺഗ്രസ്, ബിജെപി, നാഷണൽ കോൺഫറൻസ് അടക്കമുളള പാർട്ടികളുടെ ഭൂരിഭാഗം സ്ഥാനാർത്ഥികളും ഇന്നാകും പത്രിക സമർപ്പിക്കുക

ജമ്മു കാശ്മീർ; നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ജമ്മു കാശ്മീർ; നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ശ്രീനഗർ: ജമ്മു കാശ്മീർ ഒന്നാംഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 24 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ്, ബിജെപി, നാഷണൽ കോൺഫറൻസ് അടക്കമുളള പാർട്ടികളുടെ ഭൂരിഭാഗം സ്ഥാനാർത്ഥികളും ഇന്നാകും പത്രിക സമർപ്പിക്കുക. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടികൾ.

കോൺഗ്രസും നാഷണൽ കോൺഫറൻസും സീറ്റ് വിഭജനം ഇന്നലെ പൂർത്തിയാക്കി. നാഷണൽ കോൺഫറൻസ് 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും മത്സരിക്കും. ഒമ്പത് സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. അഞ്ച് സീറ്റുകളിലും ഇരുപാർട്ടികളും സൗഹൃദ മത്സരമായിരിക്കും നടക്കുക. ബിജെപി, പിഡിപി, ആം ആദ്മി പാർട്ടികൾ ഒറ്റയ്ക്കാണ് ജമ്മു കാശ്മീരിൽ മത്സരിക്കുന്നത്. സിപിഐഎമ്മും പാന്തേഴ്‌സ് പാർട്ടിയും ഓരോ സീറ്റിൽ മത്സരിക്കും.

Also read: ജമ്മു കശ്മീരിലെ ബിജെപി സ്ഥാനാർഥി പട്ടികയില്‍ ആശയക്കുഴപ്പം

സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ‌ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 87.09 ലക്ഷം വോട്ടർമാർ ജമ്മുവിലുണ്ടെന്നാണ് കണക്കുകൾ.

Top