ഈ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും: അമിത് ഷാ

കാരണം ഈ മൂന്നുകുടുംബങ്ങൾ ജനാധിപത്യത്തിന് തടയിട്ടവരാണ്’’- ജമ്മു കശ്മീരിലെ മെന്ധറിൽ നടന്ന പൊതുറാലിയിൽ അമിത് ഷാ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും: അമിത് ഷാ
ഈ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും: അമിത് ഷാ

ശ്രീനഗർ: രണ്ടും മൂന്നും ഘട്ടം തിരഞ്ഞെടുപ്പിന് ജമ്മു കശ്മീരിൽ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തി അമിത് ഷാ. കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്കും എതിരെ അമിത് ഷാ നടത്തിയത് രൂക്ഷമായ ആക്രമണമാണ്. പതിവുപോലെ മൂന്നുകുടുംബങ്ങൾ എന്ന വിശേഷണം ഉയർത്തിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

‘‘ ജമ്മു കശ്മീർ , ഈ തിരഞ്ഞെടുപ്പോടെ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും. അബ്ദുല്ല കുടുംബത്തിന്റെയും, മുഫ്തി കുടുംബത്തിന്റെയും നെഹ്റു–ഗാന്ധി കുടുംബത്തിന്റെയും. ഇത് വളരെ അത്യാവശ്യമാണ് , കാരണം ഈ മൂന്നുകുടുംബങ്ങൾ ജനാധിപത്യത്തിന് തടയിട്ടവരാണ്’’- ജമ്മു കശ്മീരിലെ മെന്ധറിൽ നടന്ന പൊതുറാലിയിൽ അമിത് ഷാ പറഞ്ഞു.

Top