ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഫലം ഇന്ന്; പ്രതീക്ഷയോടെ കോണ്‍ഗ്രസും ബിജെപിയും

മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്

ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഫലം ഇന്ന്; പ്രതീക്ഷയോടെ കോണ്‍ഗ്രസും ബിജെപിയും
ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഫലം ഇന്ന്; പ്രതീക്ഷയോടെ കോണ്‍ഗ്രസും ബിജെപിയും

ഡൽഹി: ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രണ്ട് നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.

ഹരിയാനയിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ സജീവമാണ്. ഭൂപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെൽജയുടെ പേരും ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ട്.

Top