ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ അണുബോംബിനെ അതിജീവിച്ച ജാപ്പനീസ് സംഘടനയ്ക്ക്

ഓസ്‌ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ അണുബോംബിനെ അതിജീവിച്ച ജാപ്പനീസ് സംഘടനയ്ക്ക്
ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ അണുബോംബിനെ അതിജീവിച്ച ജാപ്പനീസ് സംഘടനയ്ക്ക്

സ്റ്റോക്കോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ആണവായുധ വിമുക്ത ലോകത്തിനായുള്ള സംഘടനയുടെ പ്രവർത്തനത്തിനാണ് പുരസ്കാരം. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു.

ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവർത്തിക്കുന്നത്. ഓസ്‌ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

2023 ൽ ഇറാനിലെ സ്ത്രീപീഡനത്തിനെതിരെയുള്ള ധീരമായ പോരാട്ടത്തിനും സാമൂഹിക പരിഷ്‌കരണത്തിനായുള്ള അക്ഷീണ പോരാട്ടത്തിനും തടവിലാക്കപ്പെട്ട ഇറാനിയൻ വനിതാ അവകാശ അഭിഭാഷകയായ നർഗസ് മുഹമ്മദിക്കാണ് നോബൽ സമ്മാനം ലഭിച്ചത്.

Top