വെറുതെ ആലോചിച്ച് സമയം കളയുന്നില്ല, എന്നും ഒരേ ഫുഡ്, ഒരേ ഡ്രസ്സ്

ഷേവിംഗ്, അലക്കല്‍, നഖംമുറിക്കല്‍ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കൃത്യമായ സമയവും ഷെഡ്യൂള്‍ ചെയ്താണ് ഗോകിറ്റയുടെ ജീവിതം മുന്നോട്ട് പോകുന്നത്

വെറുതെ ആലോചിച്ച് സമയം കളയുന്നില്ല, എന്നും ഒരേ ഫുഡ്, ഒരേ ഡ്രസ്സ്
വെറുതെ ആലോചിച്ച് സമയം കളയുന്നില്ല, എന്നും ഒരേ ഫുഡ്, ഒരേ ഡ്രസ്സ്

റ്റക്ക് ജീവിക്കാൻ തുടങ്ങിയാൽ രാവിലെ എണീറ്റ് കഴിഞ്ഞ് എന്തുണ്ടാക്കും, എന്ത് കഴിക്കും എന്നൊക്കെയുള്ള ചിന്തകൾ തലയിലൂടെ ഓടിക്കുന്നവരാണ് ഭൂരിഭാ​ഗം ആളുകളും. എന്നാൽ ഈ ഒരു ടെൻഷൻ കുറയ്ക്കാനും ഇതാലോചിച്ച് സമയം കളയാതിരിക്കാനുമായി കഴിഞ്ഞ 15 വർഷമായി ഒരേ ആഹാരരീതി പിന്തുടരുകയാണ് ജപ്പാനിലുള്ള 38 കാരനായ ഗോകിറ്റ എന്ന യുവാവ്. തന്റെ ഈ ജീവിത രീതികൊണ്ട്തന്നെ തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാത്ത ഒരു ജീവിതശൈലിയാണ് കഴിഞ്ഞ 15 വർഷമായി തന്റേതെന്നാണ് ഇയാൾ പറയുന്നത്. ജപ്പാനിലെ ടി.ബി.എസ്.ടെലിവിഷനിലൂടെയാണ് ഗോകിറ്റയുടെ ഈ ജീവിതം പുറത്ത് വന്നത്.

ഐടി മേഖലയിലാണ് ഗോകിറ്റ ജോലിചെയ്യുന്നത്. 15 വർഷം മുമ്പ് തീരുമാനങ്ങളെടുത്തുള്ള ജീവിതത്തിൽ താൻ വളരെ അസ്വസ്ഥനായിരുന്നു. എടുക്കുന്ന തീരുമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും അതിനായി ചെലവഴിച്ച സമയവും ഊര്‍ജവും ലാഭിക്കുന്നതിനും വേണ്ടിയാണ് താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇയാൾ പറയുന്നു.

Also Read: വ്യോമാക്രമണം തടയാൻ ടെഹ്റാൻ നഗരത്തിൽ ‘പ്രതിരോധ തുരങ്കം’

കഴിഞ്ഞ 15 വര്‍ഷമായി എല്ലാ ദിവസവും ഗോകിറ്റ പ്രഭാതഭക്ഷണത്തിന് നട്സും ജപ്പാനീസ് നൂഡില്‍സ് വിഭവവുമാണ് കഴിക്കുന്നത്. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബ്രെസ്റ്റും, രാത്രി ബീന്‍സ് മുളപ്പിച്ചതും വറുത്ത പന്നിയിറച്ചിയുമാണ് ഭക്ഷണം. ഭക്ഷണത്തിന്റെ പ്രശ്നം മാത്രമല്ല, ആലോചിച്ച് വെറുതെ സമയം കളയാതിരിക്കാൻ ദിവസവും ഒരേ വസ്ത്രമാണ് ഇയാൾ ധരിക്കുന്നത്. ഷേവിംഗ്, അലക്കല്‍, നഖംമുറിക്കല്‍ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കൃത്യമായ സമയവും ഷെഡ്യൂള്‍ ചെയ്താണ് ഗോകിറ്റയുടെ ജീവിതം മുന്നോട്ട് പോകുന്നത്.

ഇങ്ങനെ വ്യക്തപരമായി തീരുമാനങ്ങളെടുക്കാനായി സമയവും ഊർജവും പാഴാക്കാതെ സു​ഗമമായി ജീവിക്കാനാണ് ഇത്തരമൊരു ശൈലി എന്നാണ് ഗോകിറ്റ അവകാശപ്പെടുന്നത്.

Top