കൊളസ്ട്രോളിന് മരുന്ന് കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞൻ അന്തരിച്ചു

കൊളസ്ട്രോളിന് മരുന്ന് കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞൻ അന്തരിച്ചു

ജാപ്പനീസ് ശാസ്ത്രജ്ഞൻ അകിര എൻഡോ (90) അന്തരിച്ചു. ഇദ്ദേഹമാണ് കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിൻ കണ്ടുപിടിച്ചത്. ജൂൺ അഞ്ചിനായിരുന്നു മരണം. ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷം 1973-ലാണ് ഫംഗസായ പെനിസിലിയത്തിൽനിന്ന് അദ്ദേഹം മെവാസ്റ്റാറ്റിൻ വേർതിരിച്ചത്.

രക്തത്തിലെ ചീത്ത കൊളസ്ട്രോൾ നീക്കംചെയ്യുന്നതിൽ സ്റ്റാറ്റിൻ നിർണായകമായി. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള ചികിത്സയിൽ ഇന്നും ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണിത്. നൊബേൽ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച കണ്ടുപിടിത്തമായിരുന്നെങ്കിലും അദ്ദേഹത്തിന് അത് ലഭിച്ചില്ല.

എന്നാൽ, 2008-ൽ യുഎസ് നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന ലാസ്‌കർ അവാർഡ് അകിര എൻഡോയ്ക്ക് സമ്മാനിച്ചു. ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിന് നൽകുന്ന ജപ്പാൻ പ്രൈസ് നൽകി 2006-ൽ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Top