CMDRF

‘അമേരിക്കൻ ചതിയുടെ കളങ്കം പേറുന്ന രാജവാഴ്ച’ ലോകം കാത്തിരുന്നത് ഈ 18 കാരനായി

നാല് പതിറ്റാണ്ടിനു ശേഷം പ്രായപൂര്‍ത്തിയായ ആദ്യത്തെ പുരുഷ രാജകുടുംബാംഗമായി മാറിയിരിക്കുകയാണ് ഹിസാഹിതോ രാജകുമാരന്‍

‘അമേരിക്കൻ ചതിയുടെ കളങ്കം പേറുന്ന രാജവാഴ്ച’ ലോകം കാത്തിരുന്നത് ഈ 18 കാരനായി
‘അമേരിക്കൻ ചതിയുടെ കളങ്കം പേറുന്ന രാജവാഴ്ച’ ലോകം കാത്തിരുന്നത് ഈ 18 കാരനായി

രു വ്യക്തിക്ക് 18 വയസ്സ് തികയുന്നത് സാധാരണ സംഭവമായിരിക്കും. എന്നാല്‍ ജപ്പാനിലെ രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം അതങ്ങനെയല്ല, അതിന് തക്കതായ കാരണവുമുണ്ട്. അതറിയണമെങ്കില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ജപ്പാനിലെ യമാട്ടോ രാജവംശത്തെക്കുറിച്ചും രാജകീയ നിയമങ്ങളെക്കുറിച്ചും പ്രത്യേകമായി അകിഹിതോ ചക്രവര്‍ത്തിയെക്കുറിച്ചും അറിഞ്ഞിരിക്കണം. സൂര്യദേവതയായ അമതരാസുവില്‍ നിന്നാണ് യമാട്ടോ വംശം ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു.

ഭരണഘടനാ വിധേയമായ രാജാധിപത്യമാണ് ജപ്പാന്‍ പിന്തുടരുന്നത്. ചക്രവര്‍ത്തിമാരെ മുന്‍കാലങ്ങളില്‍ ജനങ്ങള്‍ കണ്ടിരുന്നത് ദൈവത്തിന്റെ അവതാരങ്ങളായിട്ടാണ്. ജാപ്പനീസ് ചക്രവര്‍ത്തിമാരില്‍ സംഭവ ബഹുലമായ ഭരണ കാലഘട്ടമുള്ള ചക്രവര്‍ത്തിയാണ് അകിഹിതോയുടേത്. രണ്ടാം ലോകമഹായുദ്ധം (1939-1945) നടക്കുമ്പോള്‍ ജപ്പാന്റെ അധിപനായിരുന്ന ഹിരോഹിതോ ചക്രവര്‍ത്തിയുടെ മകനാണ് അകിഹിതോ. 1989 ല്‍ അദ്ദേഹം ചക്രവര്‍ത്തിയായത് പിതാവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു.

Also Read: അന്താരാഷ്ട്ര എഐ ഉടമ്പടിയില്‍ യുഎസും ബ്രിട്ടനും; പിന്നിലെന്ത്?

യുദ്ധക്കുറ്റവാളിയായി മുദ്രകുത്തപ്പെട്ട ആളായിരുന്നു ഹിരോഹിതോ. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ അദ്ദേഹം ജര്‍മ്മനിയുമായും ഇറ്റലിയുമായും കൂട്ടുകൂടി. അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ മിന്നലാക്രമണം നടത്തി. ഒടുവില്‍ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങള്‍ അമേരിക്കയുടെ ആണവ ബോംബാക്രമണത്തിന് ഇരയാവുകയും ചെയ്തു.

Prince Hisahito and the Japanese royal family’s education

ഭരണഘടനയനുസരിച്ച് ജാപ്പനീസ് ചക്രവര്‍ത്തിക്ക് ഭരണ നിര്‍വഹണാധികാരമില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിസഭയ്ക്കാണ് അധികാരം. എങ്കിലും യുദ്ധത്തിന്റെ ഉത്തരവാദിയായി ഹിരോഹിതോയും മുദ്രകുത്തപ്പെട്ടു. യുദ്ധക്കുറ്റവാളിയെന്ന നിലയില്‍ അദ്ദേഹത്തെ വിചാരണ ചെയ്യണമെന്ന മുറവിളിയും ഉയരുകയുണ്ടായി. പക്ഷേ, പ്രധാനമന്ത്രി ഹിദേക്കി ടോജോയെപ്പോലുള്ളവര്‍ മാത്രമാണ് പ്രതിക്കൂട്ടിലായത്. മിക്കവരും വധശിക്ഷയ്ക്ക് വിധേയരാവുകയും ചെയ്തു. അമേരിക്ക എഴുതിയുണ്ടാക്കിയ യുദ്ധാനന്തര ജാപ്പനീസ് ഭരണഘടനയനുസരിച്ച് ചക്രവര്‍ത്തിക്ക് നേരത്തെ ഉണ്ടായിരുന്ന അധികാരങ്ങളില്‍ പലതും നഷ്ടപ്പെട്ടു. ദേശീയ പ്രാധാന്യമുളള പൊതു ചടങ്ങുകളില്‍ സംബന്ധിക്കുകയും വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുകയും ചെയ്യുന്നതുപോലുള്ള റോളുകള്‍ മാത്രം അവശേഷിച്ചു.

Also Read: മോദി സന്ദർശിച്ച ബ്രൂണെ സുൽത്താൻ, ലോകത്തിലെ സമ്പന്നനായ സുൽത്താൻ

അവിടേക്കാണ് ഹിരോഹിതോയുടെ മകനായ അകിഹിതോ ചക്രവര്‍ത്തിയുടെ കടന്നുവരവ്. 1989 ല്‍ പദവി ഏറ്റെടുത്ത അദ്ദേഹം ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. ജനങ്ങളുടെ അത്യഗാധമായ പ്രീതിക്കും ആദരവിനും അദ്ദേഹം പാത്രമായി. ചക്രവര്‍ത്തിയെ പ്രജകളില്‍നിന്ന് അകറ്റിനിര്‍ത്തുന്ന രാജകീയ കീഴ്‌വഴക്കങ്ങള്‍ അദ്ദേഹം മറികടന്നു. 2011 ല്‍ ഭൂകമ്പവും സുനാമിയും കൂടി 2011 ല്‍ ജപ്പാനെ പിച്ചിച്ചീന്തിയപ്പോഴായിരുന്നു അത്. ചക്രവര്‍ത്തിയും പത്‌നി മിച്ചികോയും അഭയാര്‍ഥി ക്യാംപിലെത്തി. ദുരിതബാധിതരുടെ മുന്നില്‍ മുട്ടുകുത്തിയിരുന്ന രാജദമ്പതികള്‍ അവരുടെ സങ്കടങ്ങള്‍ അനുതാപപൂര്‍വം കേള്‍ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. 26 നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാപ്പനീസ് രാജവംശത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

Prince Hisahito with family

രണ്ടാം ലോകമഹായുദ്ധത്തില്‍ ചൈനയിലും കൊറിയയിലും മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളിലും ജപ്പാന്‍ സൈന്യം അഴിച്ചുവിട്ട അക്രമങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. അതുകാരണം അതികഠിനമായ ജാപ്പനീസ് വിരോധമാണ് ആ രാജ്യങ്ങളില്‍ നടമാടിയിരുന്നത്. അതിന് മാറ്റമുണ്ടായത് അവിടങ്ങളില്‍ അകിഹിതോ നടത്തിയ സന്ദര്‍ശനങ്ങള്‍ക്കും പരസ്യമായ ഖേദപ്രകടനത്തിനും ശേഷമാണ്.

Also Read: അമേരിക്കയോട് ഉടക്കി തുർക്കിയും, നാറ്റോ സൈനിക സഖ്യത്തിൽ അംഗമായിട്ടും ‘മുഖംതിരിച്ചു’

അനാരോഗ്യവും വാര്‍ധക്യവും മൂലം സ്ഥാനമൊഴിഞ്ഞ അകിഹിതോക്ക് പകരമായി പിന്നീട് സ്ഥാനമേല്‍ക്കേണ്ടി വന്നത് മരുമകനായിരുന്ന നരുഹിതോയ്ക്കാണ്. അകിഹിതോയുടെ രണ്ടാമത്തെ മകനും നരുഹിതോയുടെ അനുജനുമായ അകിഷിനോ രാജകുമാരനു ശേഷം പുതിയ കാലത്തിലെ ചക്രവര്‍ത്തി പദം ഇനി നരുഹിതോയുടെ അനന്തരവനും അക്കിഷിനോയുടെയും കിരീടാവകാശി കിക്കോയുടെയും മകനായ ഹിസാഹിതോ രാജകുമാരന് അവകാശപ്പെട്ടതാണ്. ഹിസാഹിതോ രാജകുമാരന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് 18 വയസ്സ് പൂര്‍ത്തിയായത്. നാല് പതിറ്റാണ്ടിനു ശേഷം പ്രായപൂര്‍ത്തിയായ ആദ്യത്തെ പുരുഷ രാജകുടുംബാംഗമായി മാറിയിരിക്കുകയാണ് ഹിസാഹിതോ രാജകുമാരന്‍. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവരുന്ന കീഴ്‌വഴക്കം അനുസരിച്ച് പുരുഷ സന്താനത്തിനു മാത്രമാണ് കിരീടാവകാശം. ഒരു സഹസ്രാബ്ദത്തിലേറെയായി രാജ്യം ഭരിക്കുന്ന കുടുംബത്തിന് ഇത് ഒരു പ്രധാന നാഴികക്കല്ലാണ്. സ്വമേധയാ സ്ഥാനമൊഴിയാന്‍ രാജകീയ നിയമം അനുവദിക്കാത്തതിനാല്‍ ജപ്പാനിലെ ചക്രവര്‍ത്തിമാരുടെ കാലാവധി മരണം വരെയാണ്.

അതിവേഗം വാര്‍ദ്ധക്യം പ്രാപിക്കുന്നതും, രാജവംശത്തിലെ ആണ്‍സന്തതികളുടെ കുറവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. പ്രായപൂര്‍ത്തിയായപ്പോള്‍ ഇംപീരിയല്‍ കുടുംബത്തില്‍ ചേര്‍ന്ന ഹിസാഹിതോ ഔദ്യോഗിക പദവിയുടെ ഭാരം വഹിച്ചുകൊണ്ട് തന്നെ ജീവിതാനുഭവങ്ങളിലൂടെ കൂടുതല്‍ അറിവ് നേടാനും വളരാനുമുള്ള ശ്രമത്തിലാണ്.

Prince Hisahito to stay off palace events until next spring

Also Read: ജോർജിയക്ക് മടുത്തു, നാറ്റോ അംഗത്വവും വേണ്ട, അമേരിക്കയുമായി അകലുന്നു !

ടോക്കിയോ ഒത്സുകയിലെ നിയര്‍ ഹൈസ്‌കൂളിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രിന്‍സ് ഹിസാഹിതോ. കിരീടാവകാശിയായി വാഴിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ചടങ്ങ് 2025 ലായിരിക്കും നടക്കുക. നിലവില്‍ നാല് പുരുഷന്‍മാര്‍ മാത്രമുള്ള 17 അംഗ മുതിര്‍ന്ന സാമ്രാജ്യകുടുംബത്തിലെ ഏറ്റവും ഇളയ ആളാണ് ഹിസാഹിതോ.

1947 ലെ ഇംപീരിയല്‍ ഹൗസ് നിയമം പുരുഷന്മാരെ മാത്രമേ സിംഹാസനത്തില്‍ കയറാന്‍ അനുവദിക്കൂ, സാധാരണക്കാരെ വിവാഹം കഴിക്കുന്ന രാജകീയ അംഗങ്ങള്‍ അവരുടെ രാജകീയ സ്ഥാനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഹിസാഹിതോ, കിരീടാവകാശി അക്കിഷിനോ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍, ചക്രവര്‍ത്തിയുടെ 88 വയസ്സുള്ള കുട്ടികളില്ലാത്ത അമ്മാവനായ ഹിറ്റാച്ചി രാജകുമാരനാണ് സിംഹാസനത്തിന്റെ മറ്റൊരു പിന്‍ഗാമി. സ്ത്രീകള്‍ക്ക് സിംഹാസനം നിഷേധിക്കുന്ന വ്യവസ്ഥിതിയുള്ള ജാപ്പനീസ് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ് അവസാന അവകാശി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവി.

Top