ജസ്‌ന തിരോധാന കേസ്; പിതാവിന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

ജസ്‌ന തിരോധാന കേസ്; പിതാവിന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും
ജസ്‌ന തിരോധാന കേസ്; പിതാവിന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. തുടരന്വേഷണത്തിന് തയ്യാറാണെന്നറിയിച്ച സിബിഐ ആവശ്യങ്ങള്‍ പൂര്‍ണമായി എഴുതി നല്‍കാന്‍ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് കോടതിയെ സമീപിച്ചത്.

സമാന്തര അന്വേഷണത്തില്‍ താന്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയെന്നുമാണ് പിതാവിന്റെ അവകാശ വാദം. ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ പൂര്‍ണ്ണമായും എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെയും നിലപാട്. ജസ്‌നയുടെ പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടേക്കും.സിബിഐ എത്തിപ്പെടാത്ത പല മേഖലകളിലും അന്വേഷണത്തിലൂടെ തനിക്ക് എത്താന്‍ കഴിഞ്ഞെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു.

Top