പത്തനംതിട്ട: മകളുടെ കേസ് അട്ടിമറിക്കാന്‍ തിരോധാനവുമായി ബന്ധമുള്ളവര്‍ ഗൂഡാലോചന നടത്തുന്നുവെന്ന് ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്. മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടത് തന്റെ മകളയെല്ല. സിസിടിവി ദൃശ്യം നേരത്തേ കണ്ടിട്ടുണ്ടെന്നും അതിലുള്ളത് തന്റെ മകളല്ലെന്നും ജോസഫ് വ്യക്തമാക്കി.
സംശയം പ്രകടിപ്പിച്ച വനിത തന്നെ ഒരു മാസം മുമ്പ് വിളിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് അന്ന് പറഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യം പരിശോധിച്ചു. സിബിഐയ്ക്കും ഇതേ സിസിടിവി ദൃശ്യം കൈമാറിയിരുന്നു. സിസിടിവി ദൃശ്യത്തിലുളളത് തന്റെ മകളല്ലെന്ന് പൊലീസിനും സിബിഐയ്ക്കും വ്യക്തമായിരുന്നു. നിലവിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തിയുണ്ട്. ലോഡ്ജുടമയും വെളിപ്പെടുത്തല്‍ നടത്തിയ വനിതയും തമ്മില്‍ തര്‍ക്കമുണ്ടെന്നറിയാമെന്നും ജെയിംസ് ജോസഫ് പറഞ്ഞു.