CMDRF

മഞ്ഞപ്പിത്തം; തൃക്കാക്കരയില്‍ ഇരുപതോളം പേര്‍ ചികിത്സയില്‍

മഞ്ഞപ്പിത്തം; തൃക്കാക്കരയില്‍ ഇരുപതോളം പേര്‍ ചികിത്സയില്‍
മഞ്ഞപ്പിത്തം; തൃക്കാക്കരയില്‍ ഇരുപതോളം പേര്‍ ചികിത്സയില്‍

തൃക്കാക്കര നഗരസഭയ്ക്ക് കീഴിലെ വിവിധ വാര്‍ഡുകളിലായി ഇരുപതോളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്റെ വാര്‍ഡില്‍ തന്നെ ഒരു കുടുംബത്തിലെ നാലുപേര്‍ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ചികിത്സ തേടി. മഞ്ഞപ്പിത്ത വ്യാപനം തുടരുമ്പോഴും നഗരസഭ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്നാണ് ആരോപണം.

ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം കൃത്യമായി പരിശോധനകള്‍ നടത്തുന്നില്ല. കുടിവെള്ളക്ഷാമം നേരിടുന്ന തൃക്കാക്കരയിലെ വിവിധ മേഖലകളില്‍ ടാങ്കറുകളിലാണ് ആണ് വെള്ളം എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന കുടിവെള്ളം ഉപയോഗയോഗ്യമാണോ എന്ന് നഗരസഭ പരിശോധിക്കേണ്ടതുണ്ട് അത്തരം പരിശോധനകള്‍ ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും ഇനിയും നഗരസഭയുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ലെന്നും മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തില്‍ നഗരസഭ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നുമാണ് ആവശ്യം.

`

Top