പുതിയ അപ്ഡേറ്റുകളുമായി ജാവ യെസ്ഡി 350

പുതിയ അപ്ഡേറ്റുകളുമായി ജാവ യെസ്ഡി 350
പുതിയ അപ്ഡേറ്റുകളുമായി ജാവ യെസ്ഡി 350

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ജാവ 350 ശ്രേണിയില്‍ പുതിയൊരു അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി, ജാവ 350 ശ്രേണിയില്‍ ട്യൂബ്ലെസ് അലോയ് വീലുകളും സ്പോക്ക് വീല്‍ വേരിയന്റുകളും ജാവ യെസ്ഡി അവതരിപ്പിച്ചു. 1.99 ലക്ഷം രൂപ മുതലുള്ള ഈ വിപുലീകരിച്ച ലൈനപ്പ് വ്യത്യസ്ത റൈഡര്‍ മുന്‍ഗണനകള്‍ക്ക് അനുയോജ്യമായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
ശ്രദ്ധേയമായ പ്രകടനം, ചടുലമായ കൈകാര്യം ചെയ്യല്‍, സ്‌റ്റൈലിഷ് ഡിസൈന്‍, ഉയര്‍ന്ന നിലവാരമുള്ള ഫിനിഷ് എന്നിവയ്ക്ക് ജനപ്രിയത നേടിയ മോഡലാണ് ജാവ 350. ബൈക്കിന് നീളമേറിയ വീല്‍ബേസും മികച്ച 178 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ട്, ഇത് കമാന്‍ഡിംഗ് സാന്നിധ്യവും ആധികാരിക പ്രകടന-ക്ലാസിക് ഫീലും നല്‍കുന്നു.

ക്ലാസിക് ജാവ രൂപകല്‍പ്പനയില്‍ ഉറച്ചുനില്‍ക്കുന്ന ജാവ 350 കൃത്യമായ അളവുകള്‍ക്കൊപ്പം സുഖവും ശൈലിയും സമന്വയിപ്പിക്കുന്നു. ജാവ 350 ശ്രേണിയില്‍ ഇപ്പോള്‍ മൂന്ന് പുതിയ സോളിഡ് നിറങ്ങളും ഉണ്ട്: ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ്. കൂടാതെ, നിലവിലുള്ള മെറൂണ്‍, കറുപ്പ്, മിസ്റ്റിക് ഓറഞ്ച് ഓപ്ഷനുകളില്‍ ചേരുന്ന പുതിയ വെള്ള നിറത്തില്‍ ക്രോം സീരീസ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

പുതിയ ബൈക്കിന്റെ എഞ്ചിന്‍ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കില്‍, സുഗമമായ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ കരുത്തുറ്റ 334 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ സജ്ജീകരണം 28.2Nm ടോര്‍ക്കും 22.5 bhp കരുത്തും ഉള്ള ശക്തമായ ആക്‌സിലറേഷന്‍ നല്‍കുന്നു. ഇത് നഗര സവാരിക്കും തുറന്ന റോഡുകള്‍ക്കും അനുയോജ്യമാണ്. ജാവ പെരാക്, ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍, യെസ്ഡി സ്‌ക്രാമ്പ്ളര്‍, യെസ്ഡി അഡ്വഞ്ചര്‍ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകളുടെ കരുത്തുറ്റ നിരയിലേക്ക് വിപുലീകരിച്ച ജാവ 350 ഉം ചേരുന്നു.

Top