ജവഹര്‍ നവോദയ വിദ്യാലയത്തിലേക്കുള്ള ആറാം ക്ലാസ്സ് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സെപ്റ്റംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷഫോമും മറ്റ് വിവരങ്ങളും ലഭ്യമാണ്.
അഞ്ചാം ക്ലാസ് പാസായവര്‍ക്ക് ഈ അപേക്ഷ സമര്‍പ്പിക്കാം. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷ തുടങ്ങി മറ്റ് അനുബന്ധ വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതായിരിക്കും. ഔദ്യോഗിക വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് കൃത്യമായി സന്ദര്‍ശിക്കാം.
Also Read: നോര്‍ക്ക റൂട്ട്സ് സൗദി നഴ്സിംങ് റിക്രൂട്ട്മെന്റ്, ഇപ്പോള്‍ അപേക്ഷിക്കാം
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍
1986 ലെ നാഷണല്‍ പോളിസി ഓഫ് എജ്യുക്കേഷന്റെ ഭാഗമായിട്ടാണ് രാജ്യത്ത് ആകമാനം ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിതമാവുന്നത്. 27 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണപ്രദേശങ്ങളിലും നിലവിൽ നവോദയ വിദ്യാലയങ്ങളുണ്ട്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസമാണ് ഇവിടെ ലഭ്യമാക്കുന്നത്.
Also Read: യഥാര്‍ഥത്തിൽ ദൈവം ഉണ്ടോ ? സ്‌കൂള്‍ വിഷയത്തില്‍ വിവാദം
വിദ്യാലയത്തിന്റെ സാമ്പത്തികം ഉള്‍പ്പെടെയുള്ള നടത്തിപ്പുകള്‍ പൂര്‍ണ്ണമായും സ്വയംഭരണസംഘടനയായ ജവഹര്‍ നവോദയ വിദ്യാലയ സമിതി വഴി സര്‍ക്കാരാണ് നടത്തുന്നത്. അതേസമയം സ്‌കൂളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും ജവഹര്‍ നവോദയ ടെസ്റ്റ് വഴിയാണ് നടത്തുന്നത്.