CMDRF

ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന രജിസ്‌ട്രേഷന്‍ തീയതി നീട്ടി

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം

ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന രജിസ്‌ട്രേഷന്‍ തീയതി നീട്ടി
ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന രജിസ്‌ട്രേഷന്‍ തീയതി നീട്ടി

ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന രജിസ്‌ട്രേഷന്‍ തീയതി നീട്ടി. സെപ്റ്റംബര്‍ 23 വരെ ഇനി രജിസ്റ്റര്‍ ചെയ്യാം. സെപറ്റംബര്‍ പതിനാറായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന അവസാന രജിസ്‌ട്രേഷന്‍ തീയതി. ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷനാണിത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

READ ALSO: സിബിഎസ്‌സി; ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം

പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാര്‍ത്ഥിയുടെ ഒപ്പ്, രേഖകള്‍, ഫോട്ടോ എന്നിവ രജസിട്രേഷന്‍ സമയത്ത് ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഒറ്റ തവണ മാത്രം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാവും. ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുന്നത് അയോഗ്യരാക്കാന്‍ കാരണമാവും. മെയ് 1,2013നും ജൂലായ് 31 2015നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകർ.(രണ്ട് തീയതികളും ഉള്‍പ്പെടെ) 2024- 2025 അക്കാദമിക വര്‍ഷത്തിന് മുന്‍പ് ആറാം ക്ലാസ് പാസായവരായിരിക്കണം.

Top