വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും മാറിനിന്നതിന്റെ കാരണം വെളിപ്പെടുത്തി: ജയാ ബച്ചന്‍

വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും മാറിനിന്നതിന്റെ കാരണം വെളിപ്പെടുത്തി: ജയാ ബച്ചന്‍
വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും മാറിനിന്നതിന്റെ കാരണം വെളിപ്പെടുത്തി: ജയാ ബച്ചന്‍

ന്യൂഡല്‍ഹി: ബോളിവുഡില്‍ ജനശ്രദ്ധ നേടിയ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. 1973 ലാണ് ഇവര്‍ വിവാഹിതരാകുന്നത്. എന്നാല്‍ ആ സമയത്ത് അമിതാഭ് ബച്ചന്‍ വലിയ താരമായിട്ടില്ല. എന്നാല്‍ ബച്ചനേക്കാള്‍ പ്രമുഖയാണ് ജയ. പക്ഷെ വിവാഹ ശേഷം ഏറെക്കാലം ജയാ ബച്ചന്‍ സിനിമാ രംഗത്ത് നിന്നും മാറി നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ജയാ ബച്ചന്‍.

വിവാഹ ശേഷം ജോലിയിലും കരിയറിലും ഏറെ സമയം ചിലവിടുന്നതില്‍ അമിതാഭ് ബച്ചന് അനിഷ്ടമുണ്ടായിരുന്നതായാണ് താരം വെളിപ്പെടുത്തുന്നത്. എല്ലാ ദിവസവും ഒമ്പത് മുതല്‍ അഞ്ചു മണി വരെ ജോലി ചെയ്യുന്ന ഒരു ഭാര്യയെ എനിക്ക് വേണ്ട എന്ന് ബച്ചന്‍ കല്യാണത്തിന് മുമ്പേ തന്നെ പറഞ്ഞിരുന്നതായി ജയ പറഞ്ഞു. അതിനു അനുസരിച്ചാണ് താരതമ്യേന ഷൂട്ടിങ് തിരക്ക് കുറവുള്ള സമയത്തേക്ക് കല്യാണം മാറ്റിയതെന്നും . എന്നാല്‍ ബച്ചന്റെ വീട്ടുകാരുടെ എതിര്‍പ്പ് മൂലം ചടങ്ങുകള്‍ നീണ്ടുപോയെന്നും. തന്റെ ചെറുമകള്‍ നവ്യ നന്ദയുടെ പോഡ്കാസ്റ്റായ വാട്ട് ദ ഹെല്‍ നവ്യയിലൂടെ താരം തുറന്ന് പറച്ചില്‍ നടത്തിയത്.

വിവാഹ ശേഷം അമിതാഭ് ബച്ചന്‍ സിനിമയില്‍ തിളങ്ങുകയും ബിഗ്ബിയായി പേരെടുക്കുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ നിന്ന് മാറി കുടുബത്തോടൊപ്പം സമയം ചിലവിടുകയാണ് ജയ ചെയ്തതത്. ഇതിനെ കുറിച്ച് 2014 ല്‍ അമിതാഭ് ബച്ചന്‍ ജയയെ പ്രശംസിച്ച് വേദിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ജയയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയില്‍ നിന്ന് മാറി നിന്നത് എന്നാണ് ബിഗ് ബി അന്ന് പറഞ്ഞിരുന്നത്. ഈ വര്‍ഷം ഇരുവരും തങ്ങളുടെ 51-ാം വിവാഹ വാര്‍ഷികം ആഘോഷമാക്കിയിരുന്നു.

Top