വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടിയ കേസ്: പ്രതി ജയചന്ദ്രന്‍ റിമാന്‍ഡില്‍

14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്.

വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടിയ കേസ്: പ്രതി ജയചന്ദ്രന്‍ റിമാന്‍ഡില്‍
വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടിയ കേസ്: പ്രതി ജയചന്ദ്രന്‍ റിമാന്‍ഡില്‍

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയേ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതി ജയചന്ദ്രന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്പലപ്പുഴയില്‍ ആയതിനാല്‍ നിയമ നടപടികള്‍ക്ക് ശേഷം കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറും.

നവംബര്‍ ആറാം തിയതി മുതല്‍ കാണാതായ യുവതിയെ അമ്പലപ്പുഴയില്‍ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആയിരുന്നു കൊലപാതകം. ജയചന്ദ്രന്റെ വീടിനു സമീപത്ത് നിന്ന് കുഴിച്ചെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Also Read:ലെബനനില്‍ പ്രതിദിനം 3 കുട്ടികള്‍ കൊല്ലപ്പെടുന്നു; യുഎന്‍

കേസില്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും തമ്മില്‍ പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകയ്ക്ക് താമസിക്കുകയാണ് വിജയലക്ഷ്മി. യുവതിമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ജയചന്ദ്രന് അടുപ്പമുണ്ട്. വിജയ ജയലക്ഷ്മിയേ ഇതിന് മുമ്പ് കണ്ടിട്ടുണ്ടെന്നും ഇരുവരും തമ്മില്‍ പലവിധ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു ജയചന്ദ്രന്റെ കുടുംബം പറയുന്നു.

വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നു. പണം അടക്കം വാങ്ങി വിജയ ലക്ഷ്മി തന്നെ കബളിപ്പിക്കുകയാണ് എന്ന സംശയം ജയചന്ദ്രനുണ്ടായിരുന്നു. അയല്‍ വാസികളോടും സുഹൃത്തുക്കളോടും അടുപ്പം സൂക്ഷിക്കാത്ത പ്രതി അരുംകൊല നടത്തിയതിന്റെ ഞെട്ടലിലാണ് നാട്.

Top