CMDRF

ഓണനാളിൽ നായയ്ക്കും പൂച്ചയ്ക്കും സദ്യയൊരുക്കി ദമ്പതികൾ

വിഭവ സമൃദ്ധമായ സദ്യയാണ് ഓമന മൃഗങ്ങള്‍ക്കായി കളപ്പുരയ്ക്കല്‍ വീട് ഒരുക്കിയത്

ഓണനാളിൽ നായയ്ക്കും പൂച്ചയ്ക്കും സദ്യയൊരുക്കി ദമ്പതികൾ
ഓണനാളിൽ നായയ്ക്കും പൂച്ചയ്ക്കും സദ്യയൊരുക്കി ദമ്പതികൾ

കോട്ടയം: കളപ്പുരയ്ക്കല്‍ വീട്ടില്‍ പൂച്ചയ്ക്കും നായയ്ക്കും നാക്കിലയില്‍ ഓണസദ്യ ഒരുക്കി ജയകുമാറും ഭാര്യ ശര്‍മിളയും . ഇറച്ചി ചോറും, പപ്പടവും, പെഡിഗ്രീ ഉപ്പേരിയും , ചിക്കന്‍ സോസ് അച്ചാറും കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയാണ് ഓമന മൃഗങ്ങള്‍ക്കായി കളപ്പുരയ്ക്കല്‍ വീട് ഒരുക്കിയത്. പറമ്പില്‍ വിവിധ കൂടുകളിലായി കഴിയുന്നവരെ വീടിന്റെ തിണ്ണയില്‍ എത്തിച്ചാണ് സദ്യ വിളമ്പിയത്. ഏറ്റുമാനൂര്‍ വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ എല്ലാം ഇതിൽ പങ്കെടുത്തു.

ALSO READ: മലപ്പുറത്തെ 24 കാരന്റെ മരണകാരണം നിപയെന്ന് സ്ഥിരീകരിച്ചു

ജീവിക്കുമോ എന്ന സംശയത്തോടെ എടുത്തു കൊണ്ടുവരുന്ന നായകള്‍ ജയകുമാര്‍ ശര്‍മിള ദമ്പതിമാരുടെ പരിചരണത്തില്‍ പൂര്‍ണ്ണആരോഗ്യം നേടുന്നുണ്ട്. ഫ്രണ്ട്‌സ് ഓഫ് അനിമല്‍സ് എന്ന സംഘടനയുടെ സ്ഥാപകനും സീനിയര്‍ വെറ്ററിനറി സര്‍ജ്ജനുമായ ഡോ. പി.ബിജു നല്‍കുന്ന സൗജന്യ ചികിത്സയും വന്ധ്യംകരണവുമെല്ലാം ജയകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നു. കുടുംബത്തിലെ അംഗങ്ങളെ പോലെ കഴിയുന്നവരാണ് ഇവിടുത്തെ 15-ഓളം വരുന്ന നായകള്‍. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതും രോഗാവസ്ഥയിലായവയും, സാമൂഹിക വിരുദ്ധരുടെ ക്രൂരതയ്ക്ക് ഇരയായവയും ഒക്കെയാണ്.

ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ജയകുമാര്‍ പന്ത്രണ്ട് വര്‍ഷം മുമ്പാണ് ഡോഗ് ക്യാച്ചിംഗ് പരിശീലനം പൂര്‍ത്തിയാക്കിയത്. ആദ്യം താല്പര്യം ഇല്ലെങ്കിലും മൃഗ സ്നേഹിയായ ഭർത്താവിനൊപ്പം ശർമിളയും കൂടി.തെരുവു നായകളെ കൂടാതെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് , ഡാഷ് , പോമറേനിയന്‍ പഗ്ഗ് ക്രോസ്സ് തുടങ്ങിയ ഇനത്തിലുള്ള നായകളെയും ഇവർ വളർത്തുന്നു . വളര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഇവിടെ നിന്നും ഏറ്റെടുക്കാനും സൗകര്യമുണ്ട്.

Top