വിവാഹമോചന തീരുമാനത്തിലുറച്ച് ജയം രവി

പ്രശ്‌നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആരതി തന്നെ സമീപിച്ചില്ലെന്നും ജയം രവി

വിവാഹമോചന തീരുമാനത്തിലുറച്ച് ജയം രവി
വിവാഹമോചന തീരുമാനത്തിലുറച്ച് ജയം രവി

നടന്‍ ജയം രവിയുടെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നിട്ട് അധികകാലമായില്ല. ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് ‘എക്‌സി’ല്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്.

ഇതിനുപിന്നാലെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വ്യക്തമാക്കി ആരതിയും രംഗത്ത് വന്നു. കഴിഞ്ഞ 18 വര്‍ഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി പറയുകയുണ്ടായി.

ALSO READ: ‘ചിത്തിനി’ നാളെ മുതൽ തിയേറ്ററുകളിൽ

തനിക്ക് വിവാഹമോചനം വേണമെന്ന് ഉറപ്പിച്ചു പറയുകയാണ് ജയം രവിയിപ്പോള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആരതി തന്നെ സമീപിച്ചില്ലെന്നും ജയം രവി ചോദിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഞാന്‍ അയച്ച രണ്ട് വക്കീല്‍ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയില്ല. വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ? എന്തുകൊണ്ടാണ് അതിലേക്ക് മൂന്നാമതൊരാളുടെ പേര് വലിച്ചിട്ട് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്.ഒക്ടോബറില്‍ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്നോട്ട് തന്നെയാണ് പോകുന്നത്. എല്ലാം നിയമത്തിന് വിടുകയാണ് ജയം രവി എക്സിൽ കുറിച്ചു.

Top