കൊച്ചി: അമേരിക്കയില്‍ നിന്ന് കൊച്ചില്‍ തിരിച്ചെത്തി നടന്‍ ജയസൂര്യ. തനിക്കെതിരെ നടി നല്‍കിയ പരാതിയില്‍ പ്രതികരിച്ച് ജയസൂര്യ. ”കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അഭിഭാഷകന്‍ പറയുന്ന ദിവസം മാധ്യമങ്ങളെ കാണും. എന്തായാലും മാധ്യമങ്ങളെ കാണും. എല്ലാം വഴിയേ മനസ്സിലാകും” ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസമായി അമേരിക്കയിലായിരുന്നു ജയസൂര്യ. നടിയുടെ പരാതിയില്‍ ഓഗസ്റ്റ് 29ന് തിരുവനന്തപുരത്താണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
അമേരിക്കയിലെ ജോലികള്‍ കഴിഞ്ഞ് ഉടന്‍ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ നേരത്തെ സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. നിയമസംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. ഇനിയുള്ള കാര്യം അഭിഭാഷകര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.