ജെഡിഎസ് സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ പുറത്ത്; വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നെന്ന് പരാതി

ജെഡിഎസ് സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ പുറത്ത്; വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നെന്ന് പരാതി
ജെഡിഎസ് സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ പുറത്ത്; വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നെന്ന് പരാതി

ബെംഗളൂരു: ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ വിവാദം. കർണാടക ജെ.ഡി.എസ്. അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

വീഡിയോ മോർഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടർമാരുടെ മനസിൽ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെയാണ് പ്രജ്വൽ പരാതി നൽകിയത്.

സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ഹസൻ ജില്ലയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സർക്കാരിന് അയച്ച കത്ത് പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ മുഖ്യ വക്താവ് പ്രതികരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോൺഗ്രസ് വിട്ട് ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടത്.

Top