CMDRF

7 സീറ്റര്‍ മെറിഡിയന്‍ X വീണ്ടും ഇന്ത്യയിലെത്തിച്ച് ജീപ്പ്

7 സീറ്റര്‍ മെറിഡിയന്‍ X വീണ്ടും ഇന്ത്യയിലെത്തിച്ച് ജീപ്പ്
7 സീറ്റര്‍ മെറിഡിയന്‍ X വീണ്ടും ഇന്ത്യയിലെത്തിച്ച് ജീപ്പ്

2022 ലാണ് ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൂന്ന് വരി എസ്യുവിയായ മെറിഡിയന്‍ അവതരിപ്പിച്ചത്. ജനപ്രിയ എസ്യുവിയായ കോമ്പസിന്റെ അതേ പ്ലാറ്റ്ഫോമിലാണ് മെറിഡിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ വലിയ കുടുംബങ്ങള്‍ക്കും അധിക സീറ്റിംഗ് കപ്പാസിറ്റി ആവശ്യമുള്ളവര്‍ക്കും കൂടുതല്‍ സ്ഥലവും സൗകര്യവും വൈവിധ്യവും ഇത് വാഗ്ദാനം ചെയ്യുന്നു. അമേരിക്കന്‍ വാഹന ഭീമന്‍മാരായ ജീപ്പ് ഇപ്പോള്‍ മെറിഡിയന്‍ എസ്യുവിയുടെ സ്‌പെഷ്യല്‍ എഡിഷനായ X വീണ്ടും ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മെറിഡിയന്‍ അപ്ലാന്‍ഡ് എഡിഷനോടൊപ്പമാണ് ജീപ്പ് മെറിഡിയന്‍ X ആദ്യം ഇന്ത്യയിലെത്തിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്കിടയിലെ വമ്പന്‍ ഡിമാന്‍ഡാണ് ജീപ്പ് മെറിഡിയന്‍ X തിരികെയെത്താന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ 29.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് എസ്യുവിയുടെ പ്രത്യേക പതിപ്പ് വീണ്ടും വില്‍പ്പനക്കെത്തുന്നത്. ഇത് ലിമിറ്റഡ് O, ഓവര്‍ലാന്‍ഡ് വേരിയന്റുകളെ വെട്ടി മെറിഡിയന്‍ നിരയിലെ ഏറ്റവും ആക്സസ് ചെയ്യാവുന്ന വേരിയന്റാണ്. സ്‌പെഷ്യല്‍ എഡിഷന്‍ എസ്യുവിയുടെ ഉടനടി വിതരണം ചെയ്യുമെന്ന് അമേരിക്കന്‍ കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജീപ്പ് മെറിഡിയന്‍ X സ്‌പെഷ്യല്‍ എഡിഷന്‍ കാറുകളുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ജീപ്പ് ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഈ വിലനിലവാരത്തില്‍ വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമായിരിക്കും വില്‍പ്പനക്കെത്തുക. 2024 ജീപ്പ് മെറിഡിയന്‍ X പതിപ്പ് അതുല്യമായ സ്‌റ്റൈലിംഗ് സൂചകങ്ങള്‍, കസ്റ്റം അപ്‌ഗ്രേഡുകള്‍, ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് ഉയര്‍ത്തുന്നതിന് ആവശ്യമായ ടോപ് എന്‍ഡ് ആക്സസറികള്‍ എന്നിവയുമായാണ് വരുന്നത്.ദുര്‍ഘടമായ പാതകളിലും നഗരവീഥികളിലും ഒരുപോലെ മികവ് തെളിയിക്കുന്ന തരത്തിലാണ് ഈ എസ്യുവിയുടെ രൂപകല്‍പ്പന. സ്ലീക്ക് ബോഡി കളറിലുള്ള ലോവറുകള്‍, ഗ്രേ റൂഫ്, ഗ്രേ പോക്കറ്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന അയ്‌ലോയ് വീലുകള്‍ എന്നിവയാണ് പുതിയ ജീപ്പ് മെറിഡിയന്‍ X-ന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ഈ ഘടകങ്ങള്‍ എസ്യുവിയുടെ മൊഞ്ച് കൂട്ടുന്നു.ക്യാബിന്‍ കൂടുതല്‍ ഫീച്ചറുകളും റ്റൈലിംഗ് നവീകരണങ്ങളും ഉള്‍ക്കൊള്ളുന്നു. പുതിയ സൈഡ് മോള്‍ഡിംഗ്, പുഡില്‍ ലാമ്പുകള്‍, പ്രോഗ്രാമബിള്‍ ആംബിയന്റ്‌റ് ലൈറ്റിംഗ്, സണ്‍ ഷേഡുകള്‍, ഒരു എയര്‍ പ്യൂരിഫയര്‍, ഒരു ഡാഷ് ക്യാം എന്നിവവയാണ് അവയില്‍ ചിലത്. എസ്യുവിയുടെ മൂല്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മെറിഡിയന്‍ എക്‌സിന് പ്രീമിയം കാര്‍പെറ്റ് മാറ്റുകളും ഓപ്ഷണല്‍ റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്ററ് പാക്കേജും ലഭിക്കുന്നു.ജീപ്പ് മെറിഡിയന്‍ X കാഴ്ചയില്‍ മാത്രമല്ല ഇത് പ്രീമിയം എസ്യുവി സെഗ്മെന്റിനെ അതിന്റെ മികച്ച ഇന്‍ ക്ലാസ് സവിശേഷതകള്‍ ഉപയോഗിച്ച് പുനര്‍നിര്‍വചിക്കുന്നു. ഇതില്‍ മെക്കാനിക്കല്‍ അപ്‌ഗ്രേഡുകളൊന്നും ബ്രാന്‍ഡ് വരുത്തിയിട്ടില്ല. അതിന്റെ ക്ലാസിലെ ഏറ്റവും വേഗതയേറിയ ആക്‌സിലറേഷനും ഏറ്റവും ഉയര്‍ന്ന പവര്‍ ടു വെയ്റ്റ് അനുപാതവും ഇതിനുണ്ട്.

Top