കോമ്പസ് എസ്യുവിക്ക് 1.70 ലക്ഷം രൂപ വെട്ടിക്കുറച്ച് ജീപ്പ്

കോമ്പസ് എസ്യുവിക്ക് 1.70 ലക്ഷം രൂപ വെട്ടിക്കുറച്ച് ജീപ്പ്
കോമ്പസ് എസ്യുവിക്ക് 1.70 ലക്ഷം രൂപ വെട്ടിക്കുറച്ച് ജീപ്പ്

കോമ്പസും റാങ്ലറും ഗ്രാന്‍ഡ് ചെറോക്കിയും മെറിഡിയനുമെല്ലാം പണിതിറക്കുന്ന ഒറിജിനല്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളാണ് ജീപ്പ്. വില തന്നെയാണ് ഈ ബ്രാന്‍ഡിന്റെ മെയിന്‍ വില്ലനായി നിലനില്‍ക്കുന്നത്. പിന്നെ ആളുകളെ കൈയിലെടുക്കാന്‍ പോന്ന തരത്തിലുള്ള പുത്തന്‍ മോഡലുകളൊന്നും ജീപ്പിന്റെ നിരയിലില്ലെന്നതും വിസ്മരിക്കാനാവാത്ത കാര്യമാണ്. ഇപ്പോള്‍ കൂടുതല്‍ ആളുകളെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കാനും വില്‍പ്പന കണക്കുകള്‍ വര്‍ധിപ്പിക്കാനുമായി കോമ്പസിന്റെ വില വെട്ടിക്കുറച്ച് ഞെട്ടിക്കുന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് അമേരിക്കന്‍ എസ്യുവി നിര്‍മാതാക്കള്‍. ജീപ്പ് എസ്യുവി മോഡലായ കോമ്പസിന്റെ പുതിയ വില 2024 ജൂണ്‍ മാസം മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. ഏറ്റവും പുതിയ തീരുമാന പ്രകാരം കോമ്പസ് ശ്രേണിയുടെ എക്സ്ഷോറൂം വിലയിപ്പോള്‍ 18.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മുമ്പ് 20.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുണ്ടായിരുന്ന എന്‍ട്രി ലെവല്‍ സ്‌പോര്‍ട് വേരിയന്റിന് 1.70 ലക്ഷം രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. സ്‌പോര്‍ട്, ലോഞ്ചിറ്റിയൂഡ്, നൈറ്റ് ഈഗിള്‍, ലിമിറ്റഡ്, ബ്ലാക്ക് ഷാര്‍ക്ക്, മോഡല്‍ എസ് എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് ജീപ്പ് കോമ്പസ് വിപണിയില്‍ എത്തുന്നത്.

എന്‍ട്രി ലെവല്‍ ബേസ് മോഡലിന്റെ വില ഗണ്യമായി കുറച്ചെങ്കിലും മറ്റെല്ലാ വേരിയന്റുകളിലും ഏകീകൃത വില വര്‍ധനവാണ് ജീപ്പ് നടപ്പിലാക്കിയിരിക്കുന്നത്. അതായത് രൂപ. 14,000 രൂപ ഇനി മുതല്‍ അധികമായി മുടക്കേണ്ടി വരുമെന്ന് സാരം. ബേസ് സ്‌പോര്‍ട്ടിന് 18.99 ലക്ഷം, ലോഞ്ചിറ്റിയൂഡിന് 22.33 ലക്ഷം, നൈറ്റ് ഈഗിളിന് 25.18 ലക്ഷം, ലിമിറ്റഡിന് 26.33 ലക്ഷം, ബ്ലാക്ക് ഷാര്‍ക്കിന് 26.83 ലക്ഷം, മോഡല്‍ എസിന് 28.33 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. അതായത് മാരുതി ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളേക്കാള്‍ കുറഞ്ഞ വിലയില്‍ കോമ്പസിന്റെ ബേസ് മോഡല്‍ സ്വന്തമാക്കാമെന്ന് സാരം.വില കുറഞ്ഞും കൂടിയും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മെക്കാനിക്കലായി കാര്യമായ പരിഷ്‌ക്കാരങ്ങളോ മാറ്റങ്ങളോ ഒന്നും തന്നെ എസ്യുവിയിഷ സംഭവിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പെട്രോള്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതിന് ശേഷം, ജീപ്പ് കോമ്പസിന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ മാത്രമേ ലഭിക്കൂ. ഇത് 172 bhp പവറില്‍ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. വാഹനത്തിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ വിപണിയിലെ പ്രീമിയം എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ട്യൂസോണ്‍, ഫോക്സ്വാഗണ്‍ ടിഗുവാന്‍, സിട്രണ്‍ C5 എയര്‍ക്രോസ് പോലുള്ള വമ്പന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി മോഡലുകളുമായാണ് ജീപ്പ് കോമ്പസ് മത്സരിക്കുന്നത്.

Top